Latest News

  

സുനന്ദയുടെ മരണം: ശശി തരൂരിനെതിരേ കുറ്റപത്രം

ന്യൂഡൽഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശശി തരൂർ എംപിയെ പ്രതിയാക്കി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. ആത്മഹത്യാപ്രേരണ, ഗാർഹികപീഢനം എന്നിവ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.[www.malabarflash.com]

പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ശശി തരൂരിനെതിരേ ചുമത്തിയിരിക്കുന്നത്. 2014 ജ​നു​വ​രി 17നാ​ണ് സു​ന​ന്ദ പു​ഷ്ക​റെ ഡ​ൽ​ഹി​യി​ലെ ചാ​ണ​ക്യ​പു​രി​യി​ലു​ള്ള ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലെ 345-ാം മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തി​യ​ത്. വിഷം ഉള്ളിൽ ചെന്ന്​ മരിച്ചതെന്നാണ് ഡൽഹി പോലീസിന്‍റെ നിഗമനം. സുനന്ദയുടെ മുറിയിൽ നിന്നും ഉറക്കഗുളികകളും കണ്ടെത്തിയിരുന്നു.

സുനന്ദയുടെ മരണത്തിൽ ശശി തരൂരിന് പങ്കുണ്ടെന്ന ആരോപണം ബിജെപി ഉയർത്തിയിരുന്നു. സുബ്രഹ്മണ്യൻ സ്വാമി ഉൾപ്പെടെയുള്ള നേതാക്കൾ കേസിൽ ഇടപെടുകയും ചെയ്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.