കാസര്‍കോട്: ബിരുദ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പരവനടുക്കം ഗവ.എച്ച്.എസ്.എസിലെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കുണ്ടംകുഴിയിലെ രത്‌നാകരനെ(42) കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. പി.അജിത്കുമാര്‍ അറസ്റ്റ് ചെയ്തു. 453എ (മാനഹാനിയുണ്ടാക്കല്‍) വകുപ്പ് പ്രകാരമാണ് കേസ്.[www.malabarflash.com]
വിവരമറിഞ്ഞെത്തിയ നാട്ടുകാർ രത്നാകരെ കൈകാര്യം ചെയ്തിരുന്നു. പോലീസെത്തിയാണ് ഇയാളെ നാട്ടുകാരിൽ നിന്നും രക്ഷപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ബി.ബി.എം വിദ്യാര്‍ത്ഥിനി ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷ എഴുതാനെത്തിപ്പോള്‍ ഹാള്‍ ടിക്കറ്റ് എടുക്കാന്‍ മറന്നിരുന്നു. ഹാള്‍ ടിക്കറ്റ് കൊണ്ടുവന്ന് കാണിക്കണമെന്ന ഉപാധിയോടെയാണ് പ്രിന്‍സിപ്പല്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചത്. വിദ്യാര്‍ത്ഥിനി ബുധനാഴ്ച രാവിലെ ഹാള്‍ ടിക്കറ്റുമായി സ്‌കൂളിലെത്തി. വിദ്യാര്‍ത്ഥിനി ഇരുന്ന കസേരയ്ക്കടുത്ത് വന്നിരുന്ന അനാവശ്യ കാര്യങ്ങള്‍ സംസാരിച്ചുവെന്നാണ് മൊഴിയില്‍ പറയുന്നത്.
No comments:
Post a Comment