എറണാകുളം: ചെമ്പിരിക്ക-മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകം സംബന്ധിച്ച കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി എറണാകുളം സിബിഐ ആസ്ഥാനത്ത് നടത്തിയ മാര്‍ച്ചും ധര്‍ണയും പ്രതിഷേധക്കടലായി.[www.malabarflash.com]
എറണാകുളം കത്രിക്കടവ് സ്ട്രീറ്റില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മാര്‍ച്ച് സിബിഐ ആസ്ഥാനത്ത് പോലീസ് തടഞ്ഞു. നീതി കിട്ടും വരെ കാസര്‍കോട്ടെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് സമരപരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പി.ടി തോമസ് എംഎല്‍എ പറഞ്ഞു.
ആദ്യമായാണ് തന്റെ മണ്ഡലത്തില്‍ സിബിഐ ഓഫീസ് ആസ്ഥാനത്ത് ഒരു സമരപരിപാടി സംഘടിപ്പിക്കുന്നത്. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരുന്നതു വരെ ഏതു സമരത്തിനും കാസര്‍കോട്ടെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് പി.ടി. തോമസ് എം എല്‍ എ വ്യക്തമാക്കി.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്ര നാഥ് അധ്യക്ഷത വഹിച്ചു. ഓണമ്പള്ളി മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. എസ് വൈ എസ് എറണാകുളം ജില്ലാ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍, പ്രസിഡണ്ട് ജലീല്‍ ആസിഫ്, പിഡിപി സംസ്ഥാന സെക്രട്ടറി മുജീബ് റഹ് മാന്‍, യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം നവാസ് മല്ലത്ത്, എസ് വൈ എസ് നേതാവ് അബ്ദുല്‍ ഖാദര്‍ ഹുദവി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എ ഫരീദ്, മേരി സുരേന്ദ്രനാഥ്, അബ്ദുല്ലക്കുഞ്ഞി ചെമ്പരിക്ക, ഇ അബ്ദുല്ലക്കുഞ്ഞി, ജൗഹര്‍, ഹമീദ് ചാത്തങ്കൈ, ഖലീല്‍ ചെമ്പിരിക്ക, യൂസുഫ് ഉദുമ, അബൂബക്കര്‍ ഉദുമ, യൂസുഫ് ബാഖവി, ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി, താജുദ്ദീന്‍ ചെമ്പിരിക്ക, അഹ് മദ് ഷാഫി ദേളി, മുസ്തഫ സര്‍ദാര്‍, മൊയ്തീന്‍ കുഞ്ഞി കോളിയടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. ഡി സുരേന്ദ്രനാഥും എംഎല്‍എയും ചേര്‍ന്ന് സിബിഐ ഉദ്യോഗസ്ഥന്‍ സിയാദിന് നിവേദനം സമര്‍പ്പിച്ചു.
No comments:
Post a Comment