ഉദുമ: കവിതകള്‍ ചെല്ലിയും കഥകള്‍ വായിച്ചും പ്രഭാഷണങ്ങള്‍ നടത്തിയും വേറിട്ട പ്രതിഷേധം ഫലം കണ്ടു.[wwq.malabarflash.com]
ഉദുമ പഞ്ചായത്തിന്റെ കീഴിലുള്ള ഉദുമ, മാങ്ങാട് എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന ഗ്രന്ഥശാലകളും വായനശാലകളും ജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് ആവശ്യപെട്ട് പുരോഗമന കലാസാഹിത്യ സംഘം ഉദുമ ഏരിയാ കമ്മിറ്റി ഉദുമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി വി കെ പനയാലുമായുളള ചര്‍ച്ചയില്‍ പരിഹാരമായത്. രണ്ട് ലൈബ്രറികളും തുറക്കാനാവശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ആവശ്യമായ ജീവനക്കാരായ നിയമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പു നല്‍കി.
കവികളും നാടക പ്രവര്‍ത്തകരും ഗ്രന്ഥാശാല പ്രവര്‍ത്തകരും മറ്റും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്ത പ്രതിഷേധ കൂട്ടായ്മ പി വി കെ പനയാല്‍ ഉദ്ഘാടനം ചെയ്തു. അബ്ബാസ് പാക്യാര അധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍, പഞ്ചയത്ത് മുന്‍ പ്രസിഡന്റ് കെ കസ്തൂരി, എം കുമാരന്‍, വി ആര്‍ ഗംഗാധരന്‍, അജയന്‍ പനയാല്‍ എന്നിവര്‍ സംസാരിച്ചു. വിനോദ്്കുമാര്‍ പെരുമ്പള, ജി അംബുജാക്ഷന്‍, സന്തോഷ് ആണ്ടി, പി വി കെ പനയാല്‍, ബിന്ദു എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. എസ് വി അശോക്കുമാര്‍ സ്വാഗതവും സി കെ ശശി നന്ദിയും പറഞ്ഞു.
No comments:
Post a Comment