Latest News

വിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കും

തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് ബുധനാഴ്ചയോ തിങ്കളാഴ്ചയോ ആയിരിക്കുമെന്ന കീഴ്‌വഴക്കം മാറുന്നു.[www.malabarflash.com] 

ജൂണ്‍ ഒന്ന് വെള്ളിയാഴ്ച തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ രണ്ട് ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ച ഉണ്ടാകും.

ഇക്കൊല്ലം ജൂണ്‍ നാല് തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. അധ്യയന വര്‍ഷത്തില്‍ 220 പ്രവൃത്തി ദിവസങ്ങള്‍ ഉണ്ടാകണമെന്നതിനാലാണ് വെള്ളിയാഴ്ച തന്നെ തുറക്കാനുള്ള തീരുമാനം.

പുതിയ വിദ്യാഭ്യാസാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെങ്കില്‍ 220 പ്രവൃത്തി ദിനം വേണം. അടുത്ത അധ്യയന വര്‍ഷം മുന്‍കൊല്ലത്തെക്കാള്‍ കൂടുതല്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാകും. അടുത്ത വര്‍ഷത്തേക്കുള്ള പൊതുവിദ്യാഭ്യാസ കലണ്ടര്‍ പുറത്തിറങ്ങിയാലേ ശനിയാഴ്ചകളിലെ പ്രവൃത്തിദിനങ്ങള്‍ വ്യക്തമാകു.

അതേസമയം, ജൂണ്‍ നാലിന് സ്‌കൂള്‍ തുറക്കുമെന്നാണ് സംസ്ഥാനത്തെ മിക്ക സി ബി എസ് ഇ സ്‌കൂളുകളും അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം സി ബി എസ് ഇ സ്‌കൂളുകള്‍ക്ക് ബാധകമാകില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.