കാസര്‍കോട്: വിശുദ്ധിയുടെ വസന്തം വീണ്ടും സമാഗതമാവുന്നു. വിശ്വാസികള്‍ക്ക് വിജയ വിളമ്പരമായി. വിമലീകരണ മന്ത്രവുമായി വിശുദ്ധ റംസാനെ സ്വീകരിക്കാന്‍ മുസ്‌ലിം സമൂഹം ഒരുങ്ങി.[www.malabarflash.com]
ചൊവ്വാഴ്ച റംസാന്‍ ചന്ദ്രിക മാനത്ത് തെളിഞ്ഞാല്‍ റംസാന്‍ വ്രതാരംഭം ബുധനാഴ്ച ആരംഭിക്കും.
കഴിഞ്ഞ കുറേ ദിവസങ്ങളായി വിശുദ്ധ മാസത്തെ റംസാനിനെ സ്വീകരിക്കാനുളള ഒരുക്കത്തിലായിരുന്നു വിശ്വാസികള്‍. പളളികളും ഭവനങ്ങളും വ്യത്തിയാക്കിയും മററും പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന റംസാനിനെ വരവേല്‍ക്കുന്ന തിരക്കിലായിരുന്നു.
ഇനിയുള്ള ഒരു മാസക്കാലം നിസ്‌കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും പരമ കാരുണ്യവാനായ അല്ലാഹുവിന്റെ നാമത്തില്‍ ദിക്റുകളും സ്വലാത്തുകളുമായി ലോകമെങ്ങും വരുന്ന ഇസ്ലാം മത വിശ്വാസികള്‍ വ്രതമനുഷ്ഠിക്കും.
സത്യവിശ്വാസികളുടെ ഉള്ളില്‍ ആത്മനിര്‍വൃതിയുടെ കൊച്ചോളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് റംസാന്‍ വീണ്ടും വന്നെത്തിയത്.
No comments:
Post a Comment