Latest News

പാറ ഫ്രണ്ട്‌സ് മീറ്റിങ്ങ് ഹാള്‍ ഉദ്ഘാടനം ചെയ്തു

ഉദുമ: പാറ ഫ്രണ്ട്‌സ് ക്ലബിന്റെ ഒന്നാം നിലയില്‍ ക്ലബ് ഗള്‍ഫ് കമ്മിറ്റി നിര്‍മ്മിച്ച മീറ്റിങ്ങ് ഹാളിന്റെ ഉദ്ഘാടനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.[www.malabarflash.com]

സംഘാടക സമിതി ചെയര്‍മാന്‍ ബി രത്‌നാകരന്‍ അദ്ധ്യക്ഷത വഹിച്ചു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദാലി വിജയികള്‍ക്ക് ഉള്ള സമ്മാനധാനം വിതരണം നടത്തി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് സ്‌നേഹപലേരിക്ക് ക്ലബിന്റെ സ്‌നേഹോപഹാരം മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ നല്‍ക്കി അനുമോദിച്ചു. 

ഷഹനവാസ് പാദൂര്‍, കെ.സന്തോഷ് കുമാര്‍, എം ലക്ഷമി കെ.കൃഷ്ണ്‍ എന്നിവര്‍ സംസാരിച്ചു കെ.മുരളിധരന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ കെ.വി പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു. 

തുടര്‍ന്ന് നൂറില്‍ പരം പ്രതിഭകള്‍ക്ക് ഒപ്പം സിനിമ സീരിയല്‍ താരങ്ങള്‍ ബാബു പിലിക്കോടിന്റെ സംവിധാത്തില്‍ രണ്ട് വേദികളിലായിവതരിപ്പിച്ച അമൃതവര്‍ഷിണി എന്ന നോണ്‍ സ്റ്റോപ്പ് നൃത്തവിസ്മയം നവ്യനുഭവമായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.