Latest News

കമ്പ്യൂട്ടറായി ഉപയോഗിക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ ‘ആര്‍ വണ്‍’ വിപണിയില്‍

ചൈനീസ് കമ്പനിയായ സ്മാര്‍ടിസാന്‍ കമ്പ്യൂട്ടര്‍ പോലെ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ ‘ആര്‍ വണ്‍ (R1)’ വിപണിയില്‍ അവതരിപ്പിച്ചു. ഇതിന്റെ 1 ടിബി സ്‌റ്റോറേജ് പതിപ്പിന് 1390 ഡോളറാണ് വില (ഏകദേശം 94569 രൂപ). 64 ജിബി സ്റ്റോറേജ് പതിപ്പിന് 549 ഡോളറും (37351 രൂപ) എന്നിങ്ങനെയാണ് വില. സ്മാര്‍ടിസാന്‍ ടിഎന്‍ടി ആഗസ്റ്റില്‍ വിപണിയിലെത്തും.[www.malabarflash.com]

27 ഇഞ്ചിന്റെ മള്‍ടി ടച്ച് 4കെ ഡിസ്‌പ്ലേയുള്ള ഫോണ്‍ സ്‌നാപ് ഡ്രാഗണ്‍ 845 എസ്ഓസി പ്രൊസസറാണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ സിം സൗകര്യമുള്ള ഈ സ്മാര്‍ട്‌ഫോണിന് കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോടുകൂടിയ 6.17 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്. നോച്ച് ഡിസ്‌പ്ലേയുള്ള ഫോണില്‍ പിന്‍ഭാഗത്തായി ഫിങ്കര്‍പ്രിന്റ് സെന്‍സറുമുണ്ട്. മൈക്രോസോഫ്റ്റ് സര്‍ഫേയ്‌സ് സ്റ്റുഡിയോ മാതൃകയിലാണ് സ്മാര്‍ടിസാന്‍ ടിഎന്‍ടി വര്‍ക്ക് സ്‌റ്റേഷന്‍ ഡിസ്‌പ്ലേ.

12 എംപി, 50 എംപി സെന്‍സറുകളുള്ള ഡ്യുവല്‍ ക്യമാറയും 24 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്. സ്റ്റോറേജിന്റേയും റാമിന്റേയും അടിസ്ഥാനത്തില്‍ 6GB/64GB, 6GB/128GB, 8GB/128GB,8GB/1TB എന്നീ പതിപ്പുകള്‍ ലഭ്യമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.