കൊച്ചി: വാഗമണ്‍ സിമി ക്യാന്പ് കേസിലെ 18 പ്രതികൾക്ക് ഏഴ് വർഷം തടവ്. പ്രതികളുടെ റിമാൻഡ് കാലാവധി ശിക്ഷാകാലയളവായി പരിഗണിക്കാനും കോടതി ഉത്തരവിട്ടു. ഇവർക്ക് 25,000 രൂപ പിഴയും കോടതി വിധിച്ചു. കൊച്ചി എൻഐഎ കോടതിയുടേതാണ് നിർണായക വിധി.[www.malabarflash.com]
നാല് മലയാളികളടക്കം 35 പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്.17 പേരെ കോടതി വെറുതെ വിട്ടിരുന്നു. കുറ്റക്കാരാണെന്നു കണ്ടെത്തിയവരിൽ മലയാളികളും ഉൾപ്പെടുന്നു. ആയുധപരിശീലനം, സ്ഫോടക വസ്തു നിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ക്രിമിനല്‍ ഗൂഢാലോചന നടത്തിയ പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന കുറ്റകൃത്യമാണ് ക്യാമ്പ് നടത്തിയതിലൂടെ ചെയ്തതെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
2007 ഡിസംബറില്‍ കോട്ടയം ജില്ലയിലെ വാഗമണ്‍ തങ്ങള്‍പാറയില്‍ നിരോധിത സംഘടനയായ സിമി രഹസ്യ ക്യാമ്പ് നടത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2009 ജൂണ്‍ 18 നാണ് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

No comments:
Post a Comment