Latest News

ഒരു മാസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവ് മദ്രസ്സ കെട്ടിടത്തില്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: ഒരു മാസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവ് മദ്രസ്സ കെട്ടിടത്തില്‍ തൂങ്ങി മരിച്ചു. കാസര്‍കോട് ഫോര്‍ട്ട്റോഡിലെ ബഷീറിന്റെ മകന്‍ മുബീന്‍ (38) ആണ് അഡൂര്‍ കോട്ടൂരിലെ മദ്രസാകെട്ടിടത്തില്‍ തൂങ്ങിമരിച്ചത്.[www.malabarflash.com]

ബുധനാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയാണ് സംഭവം. അത്താഴം കഴിച്ച ശേഷം ബാങ്ക് വിളിക്കാനായി പള്ളിയിലേക്ക് പോവുകയായിരുന്ന പള്ളി ഇമാമാണ് മദ്രസയ്ക്ക് പുറത്ത് ഒരു ബൈക്കും ഹെല്‍മറ്റും കണ്ടത്. തുടര്‍ന്ന് മദ്രസയിലെത്തി മുറിയിലെ ലൈറ്റിട്ട് നോക്കിയപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പരിസരവാസികളെയും പോലീസിലും വിവരമറിയിക്കുകയായിരുന്നു.
മുബീന്‍ ഒരു മാസം മുമ്പ് നാട്ടിലെത്തിയ ഉടനെ ഭാര്യയുമായി വഴക്കിടുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ആദ്യം കൈഞരമ്പ് മുറിച്ചും, എലിവിഷം കഴിച്ചും ആത്മഹത്യക്ക് ശ്രമിച്ചതായി പറയപ്പെടുന്നു.
കുടുംബപ്രശ്നം രൂക്ഷമായതോടെ സംഭവം പോലീസിലെത്തുകയും പോലീസിന്റെ സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ചയില്‍ പരിഹരിച്ച് തിരിച്ചുപോവുകമായിരുന്നു. എന്നാല്‍ ഇതിനു ശേഷവും പ്രശ്നങ്ങള്‍ തുടരുകയും മുബീന്‍ വീട്ടിലെ മുഴുവന്‍ സാധനങ്ങളും അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ ഭാര്യയെ പിതാവ് സുള്ള്യയിലെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് തൂങ്ങിമരിച്ചതെന്നാണ് സൂചന.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെ മംഗളൂരുവിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മുബീന്‍ ബൈക്കുമായി വീട്ടില്‍ നിന്നിറങ്ങിയത്. പുലര്‍ച്ചെ 1.30 മണിയോടെ താന്‍ മരിക്കുമെന്ന് പിതാവ് ബഷീറിനെ ഫോണില്‍ വിളിച്ചുപറയുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് യുവാവ് കോട്ടൂരിലെ മദ്രസാ പരിസരത്തെത്തി ബൈക്ക് നിര്‍ത്തിയിട്ട് മദ്രസാ കെട്ടിടത്തിനുള്ളില്‍ തൂങ്ങിമരിച്ചതെന്നാണ് സൂചന.
ഖമറുന്നിസയാണ് മുബീനിന്റെ മാതാവ്. ഭാര്യ: സാജിത. ഏക മകള്‍: ഖമറുന്നിസ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.