തൃശ്ശൂര്‍: ഇരിങ്ങാലക്കുടയിൽ മകനെത്തേടിയെത്തിയ ഗുണ്ടകൾ പിതാവിനെ കൊലപ്പെടുത്തി. മൊന്തച്ചാലില്‍ വിജയന് (58) ആണ് മരിച്ചത്. ബെെക്കിലെത്തിയ സംഘം വീടാക്രമിച്ച് വിജയനെ കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി 11നായിരുന്നു സംഭവം[www.malabarflash.com]
ഞായറാഴ്ച ഇരിങ്ങാലക്കുടയിൽവച്ച് വിജയന്റെ മകന് വിനുവുമായി ഗുണ്ടകള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഗുണ്ടകൾ വീടാക്രമിച്ചത്. ആക്രമണത്തിൽ വിജയന്റെ ഭാര്യ അംബികക്കും വെട്ടേറ്റിരുന്നു. അംബികയുടെ അമ്മ കൗസല്യയ്ക്കും പരിക്കേറ്റിട്ടുണ്ട്.

No comments:
Post a Comment