Latest News

ചെ​ങ്ങ​ന്നൂ​രിൽ 76.8 ശതമാനം പോളിങ്

ആ​ല​പ്പു​ഴ: കേരളത്തിലെ മൂന്ന്​ മുന്നണികൾക്കും നിർണായകമായ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ 76.8 ശതമാനം പോളിങ്. [www.malabarflash.com]

നഗരസഭയിലും 10 പഞ്ചായത്തുകളിലും ശക്തമായ വോട്ടിങ് ആദ്യ ഘട്ടത്തില്‍ നടന്നു. എട്ട് മണി ആകുമ്പോഴേക്കും 7.8 ശതമാനം പേര്‍ വോട്ട് ചെയ്തു മടങ്ങി. ഒന്‍പത് മണിയാകുമ്പോഴേക്കും 15.7 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ മുതല്‍ തുടങ്ങിയ മഴ ഇടയ്ക്ക് പോളിങിനെയും ബാധിച്ചു. എങ്കിലും 11 മണി ആയപ്പോഴേക്കും 31.30 ശതമാനം പേര്‍ വോട്ട് ചെയ്തു കഴിഞ്ഞിരുന്നു.

യു.ഡി.എഫ് സ്ഥാനാർഥി ഡി.വിജയകുമാറും എൽ.ഡി.എഫിലെ സജി ചെറിയാനും രാവിലെ തന്നെ വോട്ട്​ രേഖപ്പെടുത്തി. 101 ശതമാനം വിജയ പ്രതീക്ഷയെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തുമെന്ന് സജി ചെറിയാനും വ്യക്തനാക്കി. ബി.ജെ.പി സ്ഥാനാർഥി പി.എസ്​ ശ്രീധരൻപിള്ളയും വിജയപ്രതീക്ഷ പങ്കുവെച്ചു. 

എൽ.ഡി.എഫ്​ എം.എൽ.എ കെ.കെ രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ്​ ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിന്​ കളമൊരുങ്ങിയത്​. മണ്ഡലത്തിലെ ആ​കെ​യു​ള്ള 1,99,340 വോ​ട്ട​ർ​മാ​രി​ൽ 92,919 പു​രു​ഷ​ന്മാ​രും 1,06,421 സ്​​ത്രീ​ക​ളു​മാ​ണ്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.