Latest News

രാത്രി ബന്ധുവീട്ടിലെത്തിയ യുവാവിനെ വെട്ടിക്കൊന്നു

മാരാരിക്കുളം: പാതിരാത്രിയിൽ ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവിനെ വീട്ടുടമ വെട്ടിക്കൊലപ്പെടുത്തി. മണ്ണഞ്ചേരി 15ാം വാർഡ് എഎൻ കോളനിയിലെ വീട്ടിലാണു യുവാവ് വെട്ടേറ്റു മരിച്ചത്.[www.malabarflash.com]

മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് കോർത്തുശേരി ഗോപാലൻ പറമ്പിൽ മധുവിന്റെ മകൻ എം.സുജിത്തിനെയാണ്(25) വെട്ടിക്കൊലപ്പെടുത്തിയത്. ബന്ധുകൂടിയായ പ്രതി എ.സുജിത്തിനെ(36) മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മുൻപ് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പോലീസ് പറഞ്ഞു.

വെളളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണു സംഭവം. പോലീസെത്തി ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണു മരിച്ചത്. മുൻപ് എഎൻ കോളനിയിലെ പുതുവൽ പുരയിടത്തിലെ താമസക്കാരനായിരുന്നു കൊല്ലപ്പെട്ട സുജിത്ത്. ഇയാൾ രാത്രി ഒരു മണിയോടെ എഎൻ കോളനിയിൽ എത്തിയിരുന്നു. സംശയകരമായ സാഹചര്യത്തിൽ കണ്ടയാളെ വെട്ടുകയായിരുന്നു എന്നാണു പ്രതിയുടെ മൊഴി. കൊലപാതക കാരണം ഇതുവരെ വ്യക്തമല്ലെന്നു അന്വേഷണച്ചുമതലയുള്ള മാരാരിക്കുളം സിഐ നവാസ് പറഞ്ഞു.

തലയിലും കയ്യിലും കാലിലുമായി എട്ടോളം വെട്ടുകളാണു ശരീരത്തിൽ ഉണ്ടായിരുന്നത്. വിരലുകൾ പലതും അറ്റുപോയ നിലയിലായിരുന്നു. കൊലചെയ്യാൻ ഉപയോഗിച്ച വെട്ടുകത്തി സമീപത്തുള്ള വീടിന്റെ കിണറ്റിൽ ഒളിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം മോഷ്ടാവിനെ പിടിച്ചുവച്ചിട്ടുണ്ടെന്നു പറഞ്ഞാണ് ആദ്യം സുജിത്ത് പോലീസിനെ വിളിച്ചത്. എന്നാൽ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ സുജിത്ത് കുറ്റം സമ്മതിക്കുകയായിരുന്നു. വെട്ടുകത്തികൊണ്ടു വെട്ടിയ ശേഷം വീടിനു മുൻപിലെ വഴിയിൽ എടുത്തു കൊണ്ടുപോയി കിടത്തുകയായിരുന്നു.

ചോരപ്പാടുകളുള്ള തന്റെ ഉടുപ്പു കഴുകി കുളിച്ചശേഷം ഒരു മണിക്കൂറോളം കഴിഞ്ഞാണു പ്രതി പോലീസിൽ വിവരമറിയിച്ചത്. രാത്രിയിൽ അത്താഴം കഴിച്ച ശേഷം കൂട്ടുകാരനെ കാണാൻ പോയതാണു സുജിത്തെന്നു സഹോദരൻ സുരേഷ് പറയുന്നത്. 

കൊല്ലപ്പെട്ട സുജിത്ത് ഹൃദ്രോഗിയാണെന്നും ജോലികൾക്കൊന്നും പോകാതെ വീട്ടിൽ തന്നെ വിശ്രമത്തിലായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. പോലീസ്, ഫൊറസിൻക്, വിരലടയാള വിദഗ്ധർ, ഡോഗ് സ്വോഡ് എന്നിവർ സംഭവ സ്ഥലത്തു പരിശോധന നടത്തി.  സുശീല എം.സുജിത്തിന്റെ അമ്മയാണ്. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.