സമാര: ഒന്നാം ഗ്രൂപ്പിൽ ഒന്നാമതായി യുറുഗ്വായ് പ്രീ ക്വാർട്ടറിൽ. അവസാന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനു റഷ്യയെ പരാജയപ്പെടുത്തിയാണ് യുറുഗ്വായ് ഗ്രൂപ്പിൽ ഒന്നാമതെത്തിയത്.[www.malabarflash.com]
പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനക്കാരായി റഷ്യയും പ്രീ ക്വാർട്ടറിൽ കടന്നു. ലൂയി സുവാരസും കവാനിയും യുറുഗ്വായ്ക്കായി ഗോൾ നേടിയപ്പോൾ ഒരു ഗോൾ റഷ്യയുടെ ചെറിഷേവിന്റെ (ഓൺഗോൾ) പേരിൽ കുറിക്കപ്പെട്ടു.
36 ാം മിനിറ്റിൽ സ്മോൾനികോവ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് റഷ്യ പൊരുതിയത്. മൽസരത്തിലെ രണ്ടാം മഞ്ഞക്കാർഡ് കണ്ടതാണ് സ്മോൾനികോവിനു പുറത്തേക്കുള്ള വഴി തെളിച്ചത്.
കളിയുടെ പത്താം മിനിറ്റിൽ സുവാരസ് യുറുഗ്വായുടെ ആദ്യ ഗോൾ നേടി. ബോക്സിനു തൊട്ടടുത്ത് ലഭിച്ച ഫ്രീകിക്ക് സുവാരസ് ഗോളാക്കുകയായിരുന്നു. നിലം പറ്റെ സുവാരസ് എടുത്ത ഷോട്ട് റഷ്യൻ ഗോൾകീപ്പറെ കബളിപ്പിച്ച് പോസ്റ്റിന്റെ വലതുമൂലയിൽ കയറി. 23 ാം മിനിറ്റിൽ രണ്ടാം ഗോളും യുറുഗ്വായ് സ്വന്തമാക്കി. ലക്സാൾട്ട് തൊടുത്ത ലോംഗ് റേഞ്ചർ ഡെനിസ് ചെറിഷേവിന്റെ ദേഹത്തു തട്ടി ഗതി മാറി വലയിൽ വീഴുകയായിരുന്നു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ കവാനി കോർണറിൽനിന്ന് ലീഡ് മൂന്നാക്കി ഉയർത്തി.

എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സൗദി അറേബ്യ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഈജിപ്തിനെ പരാജയപ്പെടുത്തി. സലാ തന്റെ ആദ്യ ലോകകപ്പ് ഗോൾ കണ്ടെത്തിയെങ്കിലും ഈജിപ്തിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ആദ്യ പകുതിയുടെ 22 ാം മിനിറ്റിൽ ഗോളിയുടെ തലയ്ക്കു മുകളിലൂടെ പന്ത് ചിപ്പ് ചെയ്തിട്ടാണ് സലാ ഗോൾ നേടിയത്.
എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ സൽമാൻ സൗദിയെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ സലേം അവരുടെ വിജയ ഗോൾ കണ്ടെത്തുകയും ചെയ്തു.
No comments:
Post a Comment