നീലേശ്വരം: ഒരുമാസം മുമ്പ് നീലേശ്വരത്ത് നിന്നും കാണാതായ യുവാവിനെ ഇതുവരെയും കണ്ടെത്താനായില്ല. പെരിയ ടയോട്ട ഷോറൂമിലെ ക്ലീനിംഗ് തൊഴിലാളിയും നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ കരിപ്പോത്ത് നാരായണന്‍- ശാരദ ദമ്പതികളുടെ മകനുമായ സുഭാഷി(28)നെയാണ് കാണാതായത്.[www.malabarflash.com]
നേരത്തെ പല സ്ഥലങ്ങളിലും വാഹന ഷോറൂമില്‍ ജോലി ചെയ്തിരുന്ന സുഭാഷ് മാസങ്ങളോളമായി പെരിയ ടയോട്ട കമ്പനിയിലായിരുന്നു. ഇടക്ക് വീട്ടില്‍ നിന്നും മുങ്ങാറുള്ള സുഭാഷ് ഏതാനും ദിവസം കഴിഞ്ഞാല്‍ തിരിച്ചുവരാറുണ്ടത്രെ. എന്നാല്‍ ഒരുമാസത്തിലേറെയായി സുഭാഷിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് നാരായണന്‍നായരുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
ഇതിനിടയില്‍ സുഭാഷിന്റെ മൊബൈല്‍ഫോണ്‍ മംഗലാപുരത്തു നിന്നും കണ്ടെത്തുകയും ചെയ്തതോടെ യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹത ഉയര്‍ന്നിരിക്കുകയാണ്.
No comments:
Post a Comment