ഉദുമ: മനുഷ്യന്‍ പ്രകൃതിയുടെയും ആചാരത്തിന്റെയും ഭാഗമാണെന്ന തിരിച്ചറിവില്‍ ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ ബൃഹത്തായ വനവല്‍ക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു.[www.malabarflash.com]
ക്ഷേത്ര ഭരണ സമിതിയുടെയും ക്ഷേത്ര ദുബൈ കൂട്ടായ്മയുടെയും നീലേശ്വരം കടിഞ്ഞി മൂല ജീവനം പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് കാവിലമ്മയ്ക്ക് ഒരു ഉപവനം എന്ന പേരില്‍ പ്രകൃതി സൗഹൃദ പദ്ധതി നടപ്പിലാക്കുന്നത്.
ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എ. മുഹമ്മദലി രുദ്രാക്ഷം തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് എം. കുഞ്ഞിക്കണ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എ.വി. ഹരിഹര സുധന്‍ സ്വാഗതം പറഞ്ഞു. കെ.യു. പത്മനാഭ തന്ത്രി വയനാട് എം. എസ്. സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. വി. ബാലകൃഷ്ണന്‍ മുഖ്യാതിഥികളായിരുന്നു.
ഹോസ്ദുര്‍ഗ് റെയ്ഞ്ച് സോഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍ ഡി. ഹരിലാല്‍, ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഹമീദ് മാങ്ങാട്, കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നന്ദികേശ്, ആധ്യാത്മിക പ്രഭാഷകന്‍ കൊപ്പല്‍ ചന്ദ്ര ശേഖരന്‍, കെ.ഇ. ബിജുമോന്‍, എം. കേശവന്‍, പി.വി.ദിവാകരന്‍, വി.വി. കുഞ്ഞിക്കണ്ണന്‍, കെ. കരുണാകരന്‍ നായര്‍, എം. മാലിങ്കു നായര്‍, എം. ബാലകൃഷ്ണന്‍ നായര്‍, എം പ്രശാന്ത്, പി.വി. വെള്ളച്ചി, വി.ഗംഗാധരന്‍, എം.രാധാകൃഷ്ണന്‍, എം. ജയചന്ദ്രന്‍, പി.വി.സുരേന്ദ്രന്‍, വി.വി. ചന്ദ്രന്‍, കൃഷ്ണന്‍ നായര്‍, സി. അച്ചുതന്‍ പ്രസംഗിച്ചു.
അശോകം, മന്ദാരം, ഇലുപ്പ, കണിക്കൊന്ന, എരിക്ക്, ലക്ഷ്മി തെരു, പുളി, കരിനെച്ചി, നെല്ലി, ആല്‍, അത്തി, പാരിജാത് തുടങ്ങി 200 ഓളം മരങ്ങളാണ് പദ്ധതിയുടെ ഭാഗമായി ക്ഷേത്ര പരിസരത്ത് വെച്ചു പിടിപ്പിക്കുന്നത്.
No comments:
Post a Comment