കൂത്താട്ടുകുളം: ഏഴാംക്ലാസ് വിദ്യാർഥിനി കുളത്തിൽ മുങ്ങിമരിച്ചു. കൂത്താട്ടുകുളം കിഴകൊന്പ് വളപ്പ് ചുള്ളിക്കപുത്തൻപുരയിൽ ആൻഡ്രൂസിന്റെ മകൾ അനീറ്റ(12) ആണ് സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കുളത്തിൽ വീണു മുങ്ങിമരിച്ചത്.[www.malabarflash.com]
വ്യാഴാഴ്ച വൈകുന്നേരം നാലോടെ ഇളയ സഹോദരി അന്നയോടൊപ്പം കളിച്ചുകൊണ്ടിരുന്ന അനീറ്റ വീടിനു പിൻഭാഗത്തുള്ള ഉപയോഗശൂന്യമായ കുളത്തിൽ കാൽവഴുതി വീഴുകയായിരുന്നു. ഈസമയം വീട്ടിൽ ഉണ്ടായിരുന്ന മുത്തച്ഛനെ അന്ന വിവരം അറിയിച്ചു. ഇദ്ദേഹത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയവർ ചേർന്ന് കുട്ടിയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വടകര ലിറ്റിൽ ഫ്ളവർ എൽപി സ്കൂളിൽ ഏഴാം ക്ലാസിലേക്ക് വിജയിച്ച പുതിയ അധ്യയനവർഷാരംഭ ദിനമായ വെള്ളിയാഴ്ച സ്കൂളിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു.

No comments:
Post a Comment