കോഴിക്കോട്: ഭീതിക്ക് അറുതിയില്ലാതെ നിപ മരണം തുടരുന്നു. വ്യാഴാഴ്ച ഒരാൾകൂടി മരിച്ചതോടെ മരണസംഖ്യ 17 ആയി. കോട്ടൂർ പൂനത്ത് സ്വദേശി നെല്ലിയുള്ളതിൽ ഭാസ്കരൻ നായരുടെ മകൻ റസിൻ (25) ആണ് വ്യാഴാഴ്ച മരിച്ചത്. [www.malabarflash.com]
കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച പ്രവേശിപ്പിച്ച നാലുപേരടക്കം 11 പേർ രോഗസംശയത്തിൽ മെഡിക്കൽ കോളജിലുണ്ട്. ബാലുശ്ശേരി ഗവ. ആശുപത്രിയിൽനിന്നാണ് റസിന് വൈറസ് ബാധയുണ്ടായത് എന്നാണ് നിഗമനം.
നിപ ബാധിച്ച് മരിച്ച കോട്ടൂർ തിരുവോട് മയിപ്പിൽ ഇസ്മായിലിനെ ബാലുശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ റസിൻ പനിബാധിച്ച് അവിടെ ചികിത്സ തേടിയിരുന്നു. മേയ് 27നാണ് റസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഫലം വന്ന 15 പേരിൽ റസിന് രോഗം സ്ഥിരീകരിക്കുകയും ഉച്ചയോടെ മരിക്കുകയുമായിരുന്നു.

ഇതുവരെ 186 പേരുടെ ഫലം വന്നതിൽ 18 എണ്ണമാണ് പോസിറ്റീവായത് എന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു. 1407 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.
ഇസ്മായിൽ ബാലുശ്ശേരി ആശുപത്രിയിൽ ചികിത്സതേടിയ സമയത്തെത്തിയ മറ്റുരോഗികളും ജീവനക്കാരും ഉൾപ്പെടെയുള്ളവരെ നിരീക്ഷണ പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. മേയ് ഒന്നുമുതൽ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി മരിച്ചവരുടെ വിവരങ്ങളും ആരോഗ്യവകുപ്പ് ശേഖരിച്ചുവരുകയാണ്. നിരീക്ഷണത്തിലുള്ളവർക്ക് രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. എല്ലാ സൗകര്യത്തോടും കൂടിയ ചികിത്സ സംവിധാനം മെഡിക്കൽ കോളജിൽ ഒരുക്കിയതായും അവർ കൂട്ടിച്ചേർത്തു.
ആസ്ട്രേലിയയിൽനിന്നുള്ള മരുന്ന് വെള്ളിയാഴ്ച വൈകീട്ടോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.ജി. സജിത്കുമാർ അറിയിച്ചു. 50 ഡോസാണ് എത്തിക്കുന്നത്. മരുന്ന് എത്തിയാലുടൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി രോഗികൾക്ക് നൽകും. നിർമാണ തൊഴിലാളിയായ റസിൻ യുവമോർച്ച കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറാണ്. ഇന്ദിരയാണ് മാതാവ്. സഹോദരി: രസ്ന. മൃതദേഹം രാത്രി മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.

No comments:
Post a Comment