മത്സരത്തിന്റെ തുടക്കത്തിൽ മൊറോക്കോയുടെ ആധിപത്യമായിരുന്നു. ഇറാൻ പോസ്റ്റിലേക്കു തിരമാല പോലെ മൊറോക്കോ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾമാത്രം ഒഴിഞ്ഞുനിന്നു. തുടക്കത്തിലെ പതർച്ചയ്ക്കുശേഷം ഇറാനും ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ നടത്തി. രണ്ടാം പകുതിയിൽ ഇരു ടീമുകളും പരുക്കൻ അടവുകൾ പുറത്തെടുത്തത് മത്സരത്തിന്റെ രസം കെടുത്തി. ഇതിനുശേഷമായിരുന്നു മൊറോക്കോയുടെ വിധി നിർണയിച്ച ഗോൾ എത്തിയത്.
ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ മൊറോക്കോ ബോക്സിനു തൊട്ടടുത്തുനിന്ന് ഇറാനു റഫറി ഫ്രീകിക്ക് അനുവദിച്ചു. എഹ്സാൻ ഹാജി സഫിയുടെ കിക്കിനു തലവച്ച അസിസ് ബൊഹാദൂസിനു പിഴച്ചു. ബുള്ളറ്റ് ഹെഡ്ഡർ സ്വന്തം വലയിൽ. കളി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം അവശേഷിച്ചിരിക്കെ മൊറോക്കോ കണ്ണീരോടെ ലോകകപ്പിലെ ആദ്യ പോരാട്ടം അവസാനിപ്പിച്ചു.
No comments:
Post a Comment