മോസ്കോ: പൊരുതിക്കളിച്ച ഈജിപ്തിനെ 90-ാം മിനിറ്റിൽ നേടിയ ഗോളിന്റെ ബലത്തിൽ പരാജയപ്പെടുത്തി ഉറുഗ്വെ ലോകകപ്പ് പോരാട്ടം ആരംഭിച്ചു. ഹൊസെ ജിമെനസാണ് ഉറുഗ്വെയുടെ വിജയഗോൾ നേടിയത്.[www.malabarflash.com]
സൂപ്പർ താരം മുഹമ്മദ് സലയില്ലാതെ ഇറങ്ങിയ ഈജിപ്ത് ആദ്യ പകുതിയിൽ ഉറുഗ്വെ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞു. ലൂയിസ് സുവാരസിനു തുടർച്ചയായി അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. കൗണ്ടർ അറ്റാക്കുകളിലൂടെ ഈജിപ്ത് മുന്നേറിയെങ്കിലും സ്ട്രൈക്കർമാർക്കു ലക്ഷ്യം അകന്നുനിന്നു.
രണ്ടാം പകുതിയിലും ഉറുഗ്വെയുടെ അറ്റാക്കുകളും ഈജിപ്തിന്റെ കൗണ്ടർ അറ്റാക്കുകളുമുണ്ടായി. 87-ാം മിനിറ്റിൽ കവാനിയുടെ ഫ്രീകിക്ക് നിർഭാഗ്യംകൊണ്ടാണ് ലക്ഷ്യംകാണാതെ പോയത്. ഒടുവിൽ 90-ാം മിനിറ്റിൽ ഉറുഗ്വെ ലക്ഷ്യംകണ്ടു. സാഞ്ചെസ് തൊടുത്ത ഫ്രീകിക്കിനു തലവച്ച ജിമെനസ് ഉറുഗ്വെയ്ക്കു ലീഡും വിജയവും നൽകി.
28 വർഷത്തിനുശേഷമാണ് ഈജിപ്ത് ലോകകപ്പിൽ കളിക്കുന്നത്. ഈജിപ്തും ഉറുഗ്വെയും ഒരിക്കൽ മാത്രമാണ് പരസ്പരം ഏറ്റുമുട്ടിയത്. 2006ൽ. അന്ന് ഉറുഗ്വെയ്ക്കായിരുന്നു ജയം.

No comments:
Post a Comment