കാഞ്ഞങ്ങാട്: ബൈക്കും കെ.എസ്.ആര്‍.ടി.സി. ബസ്സും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. രാവണീശ്വരം മുക്കൂട് സ്വദേശികളായ സുരേഷ്(27), ബൈജു (28) എന്നിവരാണ് മരണപ്പെട്ടത്.[www.malabarflash.com]
ഞായറാഴ്ച രാത്രി 7.45 ഓടെ കാഞ്ഞങ്ങാട് മാലോത്ത് സംസ്ഥാന പാതയില്‍ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
No comments:
Post a Comment