Latest News

കണ്ണൂരിൽ കാർ ഡിവൈഡറിലിടിച്ച്​ രണ്ട്​ പേർ മരിച്ചു

കണ്ണൂർ: പയ്യാവൂരിലെ ചതുരമ്പുഴയിൽ കാർ ഡിവൈഡറിടിലിച്ച്​ രണ്ട്​ വിദ്യാർഥികൾ മരിച്ചു. അപക​ടത്തെ തുടർന്ന്​ കാർ പൂർണ്ണമായും കത്തി നശിച്ചു. അനൂപ്​, റിജിൻ എന്നിവരാണ്​ മരിച്ചത്​. നാല്​ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ അമിത വേഗതയിലെത്തി ഡിവൈഡറിൽ തട്ടുകയായിരുന്നു.[www.malabarflash.com]

തുടർന്ന്​ കാർ സമീപത്തെ വൈദ്യുതി തുണിലിടിച്ച്​ രണ്ടായി പിളർന്ന്​ ഒരുഭാഗം പൂർണമായും കത്തിനശിക്കുകയും ആയിരുന്നു. കാറിനുള്ളിൽ നിന്ന്​ ഒരു വിദ്യാർഥി തൽക്ഷണം മരിച്ചു. ആശുപത്രിയേക്ക്​ മാറ്റുന്നതിനിടെയാണ്​ മ​റ്റൊരു വിദ്യാർഥി മരിച്ചത്​. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.