Latest News

ജനം ടിവിയുടെ ബ്യൂറോ ഓഫിസിനു നേരെ അക്രമം; മാധ്യമപ്രവർത്തകന് മർദനമേറ്റു

കൊച്ചി: ജനം ടിവിയുടെ ബ്യൂറോ ഓഫിസിനു നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം. ബ്യൂറോ ചീഫ് എസ്.ശ്രീകാന്തിനു മർദനമേറ്റു.[www.malabarflash.com]

ടിവിയിൽ ഒരു ക്ഷേത്രത്തിന്റെ ദുരവസ്ഥയെ കുറിച്ചുവന്ന വാർത്തയിൽ പ്രകോപിതരായ ചിലരാണ് അക്രമം നടത്തിയതെന്നും പള്ളുരുത്തി സ്വദേശി ഉദയനടക്കം മൂന്നു പേർക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു. 

ഓഫിസിലെ ടിവി അക്രമികൾ തകർത്തു. മൂവി കാമറയടങ്ങിയ ബാഗ് നിലത്തെറിയുകയും ടിവിയുടെ റിമോട്ട് എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.

അതേസമയം, ജനം ടി വി ബ്യൂറോ ഓഫീസിൽ കയറി ആക്രമം സംഭവത്തിൽ എറണാകുളം പ്രസ്സ് ക്ലബ്ബ് പ്രതിഷേധം രേഖപ്പെടുത്തി. ഇത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് അധികാരികൾ തയ്യാറാകണം. സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിനെതിരായ ഏതു കടന്നാക്രമണത്തെയും അപലപിക്കേണ്ടതുണ്ട്.

ഭരണ ഘടന വാഗ്‌ദാനം നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണത്തെ ചെറുക്കാൻ ഇതര സമൂഹങ്ങളും തയ്യാറാകണമെന്ന് കെയുഡബ്ലൂജെ ജില്ലാ പ്രസിഡന്റ് ഡി ദിലീപും സെക്രട്ടറി സുഗതൻ പി ബാലനും അഭ്യർത്ഥിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.