അങ്കമാലി: അങ്കമാലി കിടങ്ങൂർ സ്വദേശി ഒഎൽഎക്സിൽ വിൽക്കാൻ ശ്രമിച്ച 1,60,000 രൂപയുടെ ബൈക്ക് വാങ്ങാൻ വ്യാജ ചെക്ക് നൽകിയ കേസിൽ യുവാവിനെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മാവടി വെള്ളിക്കുളം മഠത്തിൽ ജിൻസ് മോൻ തോമസ് (21) ആണ് പിടിയിലായത്.[www.malabarflash.com]
എച്ച്ഡിഎഫ്സി ബാങ്കിന്റ ചെക്കുകളാണ് ഇയാൾ വ്യാജമായി നിർമിച്ചത്. ബൈക്കിന് 1,50,000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചശേഷം ചെക്ക് നൽകുകയായിരുന്നു. എന്നാൽ, പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉടമ പോലീസിൽ അറിയിച്ചതിനെത്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.

അങ്കമാലി സിഐ മുഹമ്മദ് റിയാസ്, എസ്ഐ എൻ.എ. അനൂപ്, എഎസ്ഐ അഷ്റഫ്, പോലീസുകാരായ പ്രഫുല്ലൻ, ജിസ്മോൻ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
No comments:
Post a Comment