അല്ല: റഷ്യൻ മണ്ണിൽ മെസ്സിപ്പട വീരേതിഹാസം രചിക്കുമെന്ന് വമ്പു പറഞ്ഞ അർജന്റീന ആരാധകരെ കണ്ണീരിലാഴ്ത്തി നിഷ്നിയിലെ സ്റ്റേഡിയത്തിൽ ക്രൊയേഷ്യയ്ക്ക് തകർപ്പൻ ജയം.[www.malabarflash.com]
എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ക്രൊയേഷ്യ ജയിച്ചുകയറിയത്. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ക്രൊയേഷ്യയുടെ മൂന്നു ഗോളുകൾ.
ആന്റെ റെബിച്ച് (53), ലൂക്കാ മോഡ്രിച്ച് (80), ഇവാൻ റാക്കിട്ടിച്ച് (90+1) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോൾ േനടിയത്. സൂപ്പർ താരം ലയണൽ മെസ്സിയുൾപ്പെടെയുള്ളവർ തീർത്തും നിറം മങ്ങിയതോടെ കടലാസിന്റെ കരുത്തിന്റെ നിഴൽ മാത്രമായിരുന്നു കളത്തിലെ അർജന്റീന. ഈ തോൽവിയോടെ അർജന്റീനയുടെ നോക്കൗട്ട് പ്രതീക്ഷകളിലും കരിനിഴൽ വീണു.

അതേസമയം, ക്രൊയേഷ്യ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
No comments:
Post a Comment