Latest News

കമല സ്‌കൂളില്‍ എത്തിയത് 24 സാഹിത്യ പ്രതിഭകളുടെ ഫോട്ടോകളുമായി

ഉദുമ: ഇപ്രാവശ്യത്തെ വായന പക്ഷാചരണ പരിപാടിക്ക് ആശംസകളുമായി കോട്ടിക്കുളത്തെ മത്സ്യത്തൊഴിലാളിയായ കമലമ്മ കോട്ടിക്കുളം ഗവണ്‍മെന്റ് ഫിഷറീസ് യുപി സ്‌കൂളില്‍ എത്തിയത് 24 സാഹിത്യ പ്രതിഭകളുടെ ഫോട്ടോകളുമായി.[www.malabarflash.com]

പ്രാചീന ചിത്രങ്ങളായ ചെറുശ്ശേരി കുഞ്ചന്‍ നമ്പ്യാര്‍ ആധുനിക കവിതകളായ ആശാന്‍ ഉള്ളൂര്‍ വള്ളത്തോള്‍ സാഹിത്യരംഗത്തെ സ്ത്രീ സാന്നിധ്യങ്ങളായ ബാലാമണിയമ്മ, സുഗതകുമാരി, കമല സുരയ്യ തുടങ്ങിയവരുടെ ഛായാചിത്രങ്ങള്‍ കൗതുകത്തോടെയും ഏറെ താല്പര്യത്തോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്.

ദിനാചരണങ്ങളുടെ ഭാഗമായി ഓരോ സാഹിത്യകൃതികളും ജീവചരിത്രം പരിചയപ്പെടുന്ന യുവതലമുറയ്ക്ക് ജീവന്‍ തുടിക്കുന്ന അവരുടെ ഫോട്ടോ കാണാനുള്ള അവസരമാണ് കമല ഒരുക്കിയത്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചത് മുതല്‍ യുപി സ്‌കൂളില്‍ നടക്കുന്ന എല്ലാ പരിപാടികളുമായി സഹകരിക്കുന്ന ഒരു മഹനീയ മാതൃക തന്നെയാണ് കമല.

വിദ്യാലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ ബാലകൃഷ്ണന്‍ ഫോട്ടോ ഏറ്റുവാങ്ങി. വായനയുടെ ലോകത്തേക്ക് മലയാളികളെ ആകര്‍ഷിച്ച മഹാരഥന്മാരുടെ ഫോട്ടോകള്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേകരീതിയില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കുട്ടികളുടെ ഉറപ്പോടെയാണ് കമല വിദ്യാലയത്തില്‍ നിന്നും യാത്ര പറഞ്ഞ് ഇറങ്ങിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.