തൃക്കരിപ്പൂർ: വലിയപറന്പിൽ നിർത്തിയിട്ട തലശേരി സ്വദേശിയുടെ ബിഎംഡബ്ല്യു കാറിന്റെ ബ്രേക്ക് സംവിധാനം ഉൾപ്പെടെ കേടുവരുത്തി. തലശേരി ചിറക്കര സ്വദേശി ഡോ.സജീവന്റെ ഉടമസ്ഥതയിലുള്ള വലിയപറന്പ് പാണ്ഡ്യാല കടപ്പുറത്തെ വീട്ടുവളപ്പിൽ നിർത്തിയിട്ടതായിരുന്നു കാർ.[www.malabarflash.com]
നാലു മാസം മുന്പ് വാങ്ങിയ ഇവിടുത്തെ വീട്ടിൽ കുടുംബത്തോടൊപ്പം രണ്ടു ദിവസം താമസിച്ചു തിരിച്ചു പോകാൻ നോക്കിയപ്പോഴാണ് കാറിന്റെ എബിഎസ് ബ്രേക്ക് സിസ്റ്റത്തിന്റെയും ഇലക്ട്രിക്കൽ വയറിംഗിന്റെയും കേബിളുകൾ മുറിച്ചിട്ട നിലയിൽ കണ്ടെത്തിയത്. മൂർച്ചയേറിയ കത്തികൊണ്ട് മുറിച്ചതാണെന്നു കാർ വിതരണ കന്പനി പ്രതിനിധികൾ അറിയിച്ചു.

65 ലക്ഷം രൂപ വിലവരുന്ന കാറിന്റെ കേബിളുകൾ മാറ്റിയിടാൻ ഏകദേശം നാലു ലക്ഷം രൂപയോളം ചെലവു വരും. സംഭവം സംബന്ധിച്ച് ഉടമ ഡോ. സജീവൻ ചന്തേര പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം തുടങ്ങി.
No comments:
Post a Comment