രണ്ടു ഗോളുകൾക്കും എതിരില്ലാതെ കോസ്റ്ററിക്ക തോൽവി സമ്മതിച്ചു. ഇതാ ഈ ലോകപ്പിലെ ആദ്യ ജയവുമായി കാനറികൾ ചിറകടിച്ച് പറന്ന് തുടങ്ങിയിരിക്കുന്നു. അധിക സമയത്തിന്റെ ഒന്നാം മിനിറ്റിൽ കുടീഞ്ഞോയിലൂടെയും ഏഴാം മിനിറ്റിൽ സൂപ്പർ താരം നെയ്മറിലൂടെയുമാണ് ബ്രസീൽ ജയം സ്വന്തമാക്കിയത്.
നിർണായക മത്സരത്തിന്റെ നിശ്ചിത സമയം കടന്നുപോകുമ്പോഴും സമനിലയിൽ നിലതെറ്റുമോയെന്ന ഭീതിയിലായിരുന്നു ബ്രസീൽ. കളി ഒന്നരമണിക്കൂർ കടക്കുമ്പോഴും ഗോൾ ഒഴിഞ്ഞുനിൽക്കുന്നു. റഫറി ബ്രസീലിനു ഒന്നുശ്രമിക്കാനെന്നപോലെ ആറു മിനിറ്റ് അധിക സമയം അനുവദിക്കുന്നു. വിങ്ങിലൂടെ മാറിമാറി കോസ്റ്ററിക്ക പ്രതിരോധത്തെ ബ്രസീൽ ഒന്നടങ്കം പരീക്ഷിച്ചു തുടങ്ങി.
നെയ്മർ വലതുപാർശ്വത്തിലേക്ക് റോബർട്ടോ ഫിർമിനോയ്ക്കു പന്തയക്കുന്നു. ഫിർമിനോ ബോക്സിന്റെ വലതുമൂലയിൽനിന്ന് ഉയർത്തി ഗബ്രിയേൽ ജീസസിനു മറിച്ചുനൽകുന്നു. പ്രതിരോധപൂട്ടിലകപ്പെട്ട ജീസസ് പന്ത് നെഞ്ചിലെടുത്ത് മുന്നോട്ടു തള്ളി. ബോക്സിലേക്ക് ഓടിക്കയറിയ കുടീഞ്ഞോ പന്തിനെ നവാസിന്റെ ഇരുകാലുകൾക്കും ഇടയിലൂടെ ഗോളിലേക്ക് പറഞ്ഞുവിട്ടു. സ്റ്റേഡിയം നിശബ്ദമായ നിമിഷം. തൊട്ടടുത്ത നേരം ആവേശ സ്ഫോടനം. ബ്രസീലിന്റെ മഞ്ഞക്കടൽ ഗാലറിയിൽ ഇരമ്പിത്തുള്ളിയാർത്തു.
കളിപാളിയെന്നു മനസിലാക്കിയ കോസ്റ്ററക്കയും ജയം ഉറപ്പിച്ച ബ്രസീലും ഫൈനൽ വിസിലിനായി കളിവേഗം കുറച്ചു. എന്നാൽ നെയ്മറെക്കൊണ്ട് ഗോളടിപ്പിക്കണമെന്ന് ആരാണ് തീരുമാനമെടുത്തത്. അധികസമയമായി അനുവദിക്കപ്പെട്ട ആറു മിനിറ്റു കഴിഞ്ഞിട്ടും റഫറി വിസിൽ ചുണ്ടോടുപ്പിച്ചില്ല. അവസാന നിമിഷത്തെ കളിയായിക്കണ്ട കോസ്റ്ററിക്കയെ ബ്രസീൽ വീണ്ടും ഞെട്ടിച്ചു. ഡഗ്ലസ് കോസ്റ്റ മധ്യവരയിൽനിന്നും ബോക്സിലേക്ക് ഓടുന്നതുകണ്ടിട്ടും കോസ്റ്ററിക്ക അപകടം മണത്തില്ല. ബോക്സിനുള്ളിൽ കയറിയ ഡഗ്ലസ് കോസ്റ്റ, കോസ്റ്ററിക്ക പ്രതിരോധത്തെ പൊളിച്ച് കൂടെയോടിയ നെയ്മർക്ക് പന്ത് മറിച്ചു. നവാസ് ഒരു വിഫലം ശ്രമം നടത്തിയെങ്കിലും പന്ത് നെയ്മറുടെ കാലിൽ. നെയ്മറുടെ ക്ലോസ് റേഞ്ച് വോളി കോസ്റ്ററിക്ക വലയിൽ.
ജയത്തോടെ ബ്രസീൽ നിർണായകമായ മൂന്നു പോയിന്റുകളാണ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് ബ്രസീൽ സമനില വഴങ്ങിയിരുന്നു. രണ്ടു തോൽവിയുമായി കോസ്റ്ററിക്കയുടെ നോക്കൗട്ട് പ്രതീക്ഷകൾ അസ്തമിച്ചിരിക്കുകയാണ്.

No comments:
Post a Comment