ഗുവാഹാട്ടി: മോട്ടോര്‍ സൈക്കിളില്‍ ഒരുമിച്ചു യാത്ര ചെയ്ത യുവാവിനും യുവതിക്കും സദാചാര പോലീസിന്റെ മര്‍ദ്ദനം. ഗുവാഹാട്ടിയിലെ ഫുഖുര്‍പുര്‍ ജില്ലയില്‍ 19ന് രാവിലെയാണ് സംഭവം.[www.malabarflash.com]
ഇരുപതു വയസ്സു പ്രായം തോന്നിക്കുന്ന യുവാവിനെയും യുവതിയെയും ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ഇരുവരെയും വിവാഹം കഴിക്കാന്‍ ആള്‍ക്കൂട്ടം നിര്‍ബന്ധിച്ചെന്ന് യുവാവിന്റെ സഹോദരനാണ് പോലീസിനോട് പറഞ്ഞത്. ഗ്രാമവാസികള്‍ മര്‍ദ്ദനത്തിനു ശേഷം യോഗം വിളിച്ചുകൂട്ടുകയും അതില്‍ ഇരുവരോടും വിവാഹിതരാകണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും സഹോദരന്‍ വ്യക്തമാക്കി.
നിലവില്‍ കേസൊന്നും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് അസമിലെ ഡിജിപി കുലാധര്‍ ശൈക്യ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം ഒരാളെയും വെളളിയാഴ്ച രാവിലെ മറ്റൊരാളെയും അറസ്റ്റ് ചെയ്തു. അന്യായമായി തടവിലാക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇരുവര്‍ക്കും മേല്‍ ചുമത്തിയത്.

No comments:
Post a Comment