ന്യൂഡൽഹി: മധ്യപ്രദേശ് സർക്കാർ മന്ത്രിപദവി നൽകി ആദരിച്ച സ്വയംപ്രഖ്യാപിത ആൾദൈവം ഭയ്യു മഹാരാജ് ജീവനൊടുക്കി. തലയിലേക്ക് സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. ഇൻഡോറിലെ ആശ്രമത്തിലായിരുന്നു സംഭവം.[www.malabarflash.com]
കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഉദയ്സിംഗ് ദേശ്മുഖ് എന്ന ഭയ്യുജി മഹാരാജ് ജീവനൊടുക്കിയതെന്നു പറയുന്നു. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. സംഭവം നടന്നയുടൻ തന്നെ ഭയ്യുജിയെ അനുയായികൾ ഇന്‍ഡോറിലെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മോഡലിംഗ് രംഗം ഉപേക്ഷിച്ചാണ് ഭയ്യുജി ആത്മീയതയിലേക്ക് തിരിഞ്ഞത്. മധ്യപ്രദേശിലെ രാഷ്ട്രീയക്കാർക്കും ബിസിനസുകാർക്കും ഇടയിൽ ഏറെ സ്വാധീനമുള്ളയാളായിരുന്നു. വാസ്തു, ജെമോളജി, മെഡിറ്റേഷന്‍, ഓറ ഹീലിംഗ് തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിന്റെ മേഖല. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗായിക ലതാ മങ്കേഷ്കർ തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. അണ്ണാ ഹസാരെയും അരവിന്ദ് കേജരിവാളും നയിച്ച അഴിമതി വിരുദ്ധ സമരത്തിൽ മധ്യസ്ഥന്റെ റോളിലും ഇദ്ദേഹം ഉണ്ടായിരുന്നു.
ഭയ്യുജിക്ക് കഴിഞ്ഞ ഏപ്രിലില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ സഹമന്ത്രി സ്ഥാനം നല്‍കിയിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചു. സന്യാസിമാർക്ക് പദവികളൊന്നും ആവശ്യമില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. അഞ്ച് ആത്മീയ നേതാക്കള്‍ക്കാണ് അന്ന് ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാര്‍ കാബിനറ്റ് പദവി നല്‍കിയത്. അഞ്ചു മതനേതാക്കളെയും നര്‍മദ നദി കമ്മിറ്റി അംഗങ്ങളായി നിയമിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. നര്‍മദ നദി കമ്മിറ്റി അംഗങ്ങള്‍ക്ക് സഹമന്ത്രിയുടെ റാങ്കാണുള്ളത്.

No comments:
Post a Comment