Latest News

മധ്യവയസ്കന്‍റെ മൃതദേഹം ഇലക്ട്രിക് പോസ്റ്റിൽ കെട്ടിവച്ച നിലയിൽ

കോട്ടയം: നഗരമധ്യത്തിൽ വൈദ്യുതി പോസ്റ്റിൽ ചാരിവച്ച നിലയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സാധ്യത കൂടി പോലീസ് പരിശോധിക്കുന്നു.[www.malabarflash.com]

തിങ്കളാഴ്ച പുലർച്ചെ തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു മുൻപിലാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിനോടു ചേർന്നു ബന്ധിച്ച നിലയിലാണ് മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു ഇയാളെന്നാണു സൂചന. വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന ഇയാൾ കോട്ടയം പാമ്പാടി സ്വദേശിയാണെന്നാണ് കടയുടമകൾ നൽകുന്ന സൂചന.
കൊലപാതകത്തിലേക്കു നയിക്കുന്ന തരത്തിലുള്ള മുറിവുകളോ മറ്റോ ശരീരത്തിൽ കണ്ടെത്തിയിട്ടില്ലെന്നു പ്രാഥമിക പരിശോധനയ്ക്കുശേഷം പോലീസ് അറിയിച്ചു.

എന്നാൽ തിരക്കേറിയ സ്ഥലത്തു നടന്ന സംഭവം പോലീസിനെയും കുഴയ്ക്കുന്നുണ്ട്. പോസ്റ്റിൽ ചാരിവച്ച മൃതദേഹത്തിന്റെ കാലുകൾ അൽപം മടങ്ങിയ നിലയിലാണെന്നതും സംശയം വർധിപ്പിക്കുന്നു.

പുലർച്ചെ മൂന്നുമണിയോടെ സമീപത്തെ കടയിലെത്തി ചായകുടിച്ചുപോയ ആളെയാണ് രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.