Latest News

അരനൂറ്റാണ്ടിന്റെ ഓര്‍മ്മ: അന്‍പതു ഔഷധ വൃക്ഷ തൈകള്‍ നട്ടു

ഉദുമ: അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റ ഓര്‍മ്മക്കായി പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി ക്ഷേത്ര പറമ്പില്‍ 50 ഔഷധ തൈകള്‍ നട്ടു.[www.malabarflash.com]

വയനാട് എം. എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 

ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ. എ. മുഹമ്മദലി, വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് പി. വി. രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, രവീന്ദ്രന്‍ കൊക്കാല്‍, ടി.കണ്ണന്‍, പി.രാജന്‍, ബി.അരവിന്ദാക്ഷന്‍, സി. എച്ച്. നാരായണന്‍, കസ്തൂരി, ടി. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. 

നീലേശ്വരം കടിഞ്ഞിമൂല ജീവനം മേധാവി പി.വി.ദിവാകരനും, പരിസ്ഥിതി പ്രവര്‍ത്തകന്‍ അജിത്. സി കളനാട് എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.