Latest News

സലാഹിനും രക്ഷിക്കാനായില്ല; ഇൗജിപ്​തിനെ തകർത്ത്​ റഷ്യ

മോസ്​കോ: ഇൗജിപ്​തിനെതിരായ ഗ്രൂപ്പ് എയിലെ രണ്ടാം​ മൽസരത്തിൽ റഷ്യക്ക്​ ജയം. ഒന്നിനെതിരെ മൂന്നു ഗോൾക്കാണ്​ റഷ്യയുടെ ജയം.[www.malabarflash.com]

മുഹമ്മദ്​ സലാഹി​ലുടെ റഷ്യൻ ലോകപ്പിൽ തിരി​ച്ചെത്താമെന്ന കണക്ക്​ കൂട്ടിയ ഇൗജിപ്​തിന്​ കനത്ത തിരിച്ചടി നൽകുന്നതാണ്​ മൽസരഫലം. ഇതോടെ ഇൗജിപ്​തി​​​​െൻറ പ്രീക്വാർട്ടർ പ്രവേശനം അനിശ്​ചിതത്വത്തിലായിരിക്കുകയാണ്​.

മൽസരത്തിലെ ആദ്യ മിനുട്ടുകളിൽ റഷ്യൻ മുന്നേറ്റം കണ്ടെങ്കിലും.പിന്നീട്​ ഇൗജിപ്​ത്​ പതിയെ താളം വീണ്ടെടുത്തു.ചില നല്ല മുന്നേറ്റങ്ങൾ റഷ്യക്കെതിരെ നട​ത്തി​യെങ്കിലും ഗോളായില്ല.ഇതോടെ മൽസരത്തിലെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
എന്നാൽ, രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഇൗജിപ്​ത്​ താരം അഹമ്മദ്​ ഫാഹ്​തിയുടെ സെഫ്​ ഗോളിലുടെ റഷ്യ മുന്നിലെത്തി..തുടർന്ന്​ 59ാം മിനിട്ടിൽ ചെറിഷെവും 62ാം മിനുട്ടുൽ സ്യൂബയും റഷ്യക്കായി ഗോളുകൾ നേടി.

മുഹമ്മദ്​ സലാഹിന്​ ലഭിച്ച പെനാൽട്ടിയിലുടെയായിരുന്നു ഇൗജിപ്​ത്​ ആശ്വാസ ഗോൾ നേടിയത്​. 

മുഹമ്മദ്​ സലാഹ്​ എത്തുന്നതോടെ ഇൗജിപ്​ത്​ ടീം കുടുതൽ കരുത്തരാവുമെന്നാണ്​ പ്രതീക്ഷിച്ചിരുന്നത്​. എന്നാൽ, കൃത്യമായി സലാഹിനെ പ്രതിരോധിക്കുന്നതിൽ റഷ്യൻ താരങ്ങൾ വിജയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.