സ്പാർടക്: ലോകകപ്പിലേക്കുള്ള രണ്ടാം വരവിലും അട്ടിമറി ആവർത്തിച്ച് ആഫ്രിക്കൻ രാഷ്ട്രമായ സെനഗൽ. ഫിഫ റാങ്കിംഗിൽ എട്ടാം സ്ഥാനത്തുള്ള പോളണ്ടിനെ 27-ാം സ്ഥാനത്തുള്ള സെനഗൽ അട്ടിമറിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു സെനഗലിന്റെ വിജയം. 2002-ൽ ആദ്യ ലോകകപ്പ് മത്സരത്തിൽ അന്നു ജേതാക്കളായിരുന്ന ഫ്രാൻസിനെ അട്ടിമറിച്ചാണ് സെനഗൽ വരവറിയിച്ചത്.[www.malabarflash.com]
പോളണ്ടിന്റെ വന്പൻ താരങ്ങൾക്കെതിരേ ഇറങ്ങുന്നതിന്റെ പിരിമുറുക്കങ്ങൾ ഒന്നുമില്ലാതെയായിരുന്നു സെനഗലിന്റെ തുടക്കം. പോളിഷ് സൂപ്പർ താരം ലെവൻഡോവ്സ്കിയുടെ മുന്നേറ്റങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം പോളിഷ് ബോക്സിലേക്ക് സെനഗൽ താരങ്ങൾ തുടർച്ചയായി ഇരന്പിക്കയറി. 37-ാം മിനിറ്റിൽ സെനഗൽ പോളിഷ് വല കുലുക്കി. സാദിയോ മാനേ നൽകിയ പാസ് സ്വീകരിച്ച ഇദ്രിസ ഗുയെയുടെ ഷോട്ട് പോളിഷ് താരം തിയാഗോ സിയോനെക്കിന്റെ കാലിൽ തട്ടി വലയിൽക്കയറി. ദിശമാറിയെത്തിയ പന്ത് നോക്കി നിൽക്കാനായിരുന്നു പോളിഷ് ഗോളിയുടെ വിധി. ആദ്യ പകുതി ഈ ഒരു ഗോളിൽ സെനഗൽ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിൽ സമനില ഗോളിനായി സമ്മർദ്ദം ചെലുത്തിയ പോളണ്ടിനെ ഞെട്ടിച്ച് 60-ാം മിനിറ്റിൽ സെനഗൽ ലീഡ് ഉയർത്തി. മൈനസ് പാസ് സ്വീകരിക്കാൻ ബോക്സിനു പുറത്തേക്കിറങ്ങിയ പോളണ്ട് ഗോൾകീപ്പറിന്റെ പിഴവാണ് ഗോളിനു വഴിയൊരുക്കിയത്. പന്തിൽ തൊടാൻ കഴിയാതിരുന്ന പോളിഷ് ഗോളിയെ കബളിപ്പിച്ച് എംബായെ നിയാംഗ് ഏറെക്കുറെ ഒറ്റയ്ക്കു സെനഗലിന്റെ നേട്ടം ഇരട്ടിയാക്കി.
കളി തീരാൻ നാലു മിനിറ്റ് ബാക്കിനിൽക്കെ പോളണ്ട് ഒരു ഗോൾ തിരിച്ചടിച്ചു. ഗ്രിസ്ഗോര്സ് ക്രിഷോവിയാകായിരുന്നു സ്കോറർ. ഒരു ഗോൾ വഴങ്ങിയിട്ടും സെനഗൽ ആക്രമണം നിർത്തിയില്ല. ഈ അവസരം മുതലാക്കി പോളണ്ട് സമനിലയ്ക്കായി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

No comments:
Post a Comment