Latest News

ടീമിന്റെ തോൽവി താങ്ങാനായില്ല; കമന്റേറ്റർ ഹൃദയം പൊട്ടി മരിച്ചു

കെയ്റോ: ഈജിപ്തുകാരെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു ലോകകപ്പിൽ സൗദിക്കെതിരായ പരാജയം. ഞെട്ടുന്ന ഈ തോൽവിയിൽ അക്ഷരാർഥത്തിൽ ഹൃദയം പൊട്ടി മരിച്ചിരിക്കുകയാണ് കളിയുടെ വിവരണം നൽകിക്കൊണ്ടിരുന്ന ഒരു മുൻ താരം.[www.malabarflash.com]

ഈജിപ്തിലെ നൈൽ സ്പോർട്സ് എന്ന ചാനലിൽ ലോകകപ്പിന്റെ കമന്ററി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്ന അബ്ദൾ റഹീം മുഹമ്മദാണ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

കെയ്റോവിലെ സാമാലെക് എഫ്.സി.യുടെ മുൻ താരവും മുൻ പരിശീലകനുമാണ് അബ്ദുറഹ്മാൻ. മത്സരത്തിന്റെ കമന്ററി നടക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മുഹമ്മ്മദിനെ ഉടനെ അടുത്തുള്ള ഫ്രഞ്ച് ക്വാസർ അൽ ഐനിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മത്സരത്തിന്റെ അവലോകനം നടത്താനുള്ള ഒരുക്കങ്ങൾക്കിടെയാണ് മുഹമ്മദിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

സമനിലയിലായിരുന്ന ഗ്രൂപ്പ് എയിലെ മത്സരത്തിന്റെ തൊണ്ണൂറ്റിയഞ്ചാം മിനിറ്റിലായിരുന്നു സലേമിന്റെ ഗോളിൽ സൗദി ഈജിപ്തിനെ വീഴ്ത്തിയത്. ഇതോടെ മുഹമ്മദ് സലയെപോലൊരു സ്ട്രൈക്കർ ഉണ്ടായിട്ടും ഒരൊറ്റ കളിയും ജയിക്കാത്തവർ എന്ന നാണക്കേടുമായാണ് മടങ്ങാനായി ടീമിന്റെ വിധി. സൗദിയുടെ ഗോൾ വീണത് മുതൽ മുഹമ്മദ് ദുഃഖിതനും  ആകെ ആസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. മത്സരം കഴിഞ്ഞ ഉടനെ കുഴഞ്ഞുവീഴുകയും ചെയ്തു.

കളിക്കുന്ന കാലത്ത് ഗോൾകീപ്പറായിരുന്നു അഹമ്മദ്. വിരമിച്ചശേഷം കമന്ററിയിലേയ്ക്ക് തിരിയുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.