ഉദുമ: യുവാക്കളെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഭീകരനെ തൂക്കിലേറ്റി കത്തിച്ച് കുട്ടികളുടെ പ്രതിഷേധം. ലോക മയക്കുമരുന്ന് ദിനത്തില്‍ ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിലാണ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പുതുമയാര്‍ന്ന പരിപാടി സംഘടിപ്പിച്ചത്.[www.malabarflash.com]
ലഹരിയുടെ ഭവിഷത്തുകളും ക്രൂരതകളും അനാവരണം ചെയ്യുന്ന വിധത്തില്‍ തയാറാക്കിയ ലഹരി ഭീകരനെ മുദ്രാവാക്യം വിളിയോടെയാണ് കുട്ടികള്‍ കത്തിച്ചത്. തങ്ങളുടെ മനസില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഹരി മരുന്നുകളെ ഉന്മൂലനം ചെയ്യുകയെന്ന സന്ദേശമാണ് കുട്ടികള്‍ ഇതിലൂടെ നല്‍കിയത്.
പ്രധാനാധ്യാപകന്‍ ടി.വി മധുസൂദനന്‍ മയക്കുമരുന്ന് ഭീകരനെ തൂക്കിലേറ്റി കത്തിച്ചപ്പോള്‍ കുട്ടികള്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ ആവേശമുണര്‍ത്തി.
'തൂക്കിലേറ്റും തൂക്കിലേറ്റും മയക്കുമരുന്ന് രാക്ഷസനെ ഞങ്ങള്‍ തൂക്കിലേറ്റും... കത്തട്ടങ്ങനെ കത്തട്ടേ ലഹരി ഭീകരന്‍ കത്തട്ടേ... കത്തട്ടങ്ങനെ കരിയട്ടെ ലഹരി ഭീകരന്‍ കരിയട്ടെ... ഞങ്ങടെ നാട്ടില്‍ ലഹരികള്‍ വേണ്ട... ഞങ്ങടെ സ്‌കൂളില്‍ ലഹരികള്‍ വേണ്ട.. ഞങ്ങടെ കൂട്ടിന് ലഹരികള്‍ വേണ്ട.. മദ്യം, പുകവലി തീരേ വേണ്ട എല്ലാമെല്ലാം ഭവിഷ്യത്ത്... ലഹരിമരുന്നുകള്‍ വിഷവിത്ത്... ഞങ്ങള്‍ ഞങ്ങള്‍ പറയുന്നു... ഒറ്റക്കെട്ടായി പറയുന്നു... ലഹരി കൂട്ടുകള്‍ നമുക്ക് വേണ്ട... എന്റെ നാട്, എന്റെ വീട്, എന്റെ സ്‌കൂള്‍, എന്റെ കൂട്ടര്‍.... ഞങ്ങള്‍ ഞങ്ങള്‍ വീഴില്ല.. ഞങ്ങളെ വീഴ്ത്താനാവില്ല..' എന്ന മുദ്രാവാക്യത്തോടെയാണ് മയക്കുമരുന്ന് ഭീകരനെ തൂക്കിലേറ്റി കത്തിച്ചത്.

മയക്കുമരുന്ന് ഭീകരനെയും പിടിച്ചുകൊണ്ട് കുട്ടികള്‍ നാലാംവാതുക്കലില്‍ സന്ദേശ പ്രചാരണ റാലിയും നടത്തി. സീനിയര്‍ അസി. പി.വി ജയന്തി റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ, അസംബ്ലി സ്‌പോട്ട് ക്വിസ്, പോസ്റ്റര്‍ പ്രചാരണം, പ്ലകാര്‍ഡ് തയാറാക്കല്‍, മുദ്രാഗീതം നിര്‍മിക്കല്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
No comments:
Post a Comment