മുംബയ്: തമിഴ്‌നാട്ടുകാരി അനുക്രീതി വാസ് ഫെമിന മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടു. മുംബയിൽ നടന്ന ചടങ്ങിൽ 30 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് 19കാരിയായ അനുക്രീതി ഇന്ത്യയുടെ സുന്ദരി കിരീടം ചൂടിയത്. [www.malabarflash.com]
കഴിഞ്ഞ വർഷത്തെ വിജയിയും ലോകസുന്ദരിയുമായ മാനുഷി ഛില്ലർ അനുക്രീതിയെ കിരീടം ചൂടിച്ചു.
ഹരിയാനയിൽ നിന്നുള്ള മീനാക്ഷി ചൗധരി, ആന്ധ്രയിൽ നിന്നുള്ള ശ്രേയാ റാവു കാമവരപു എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ബോളിവുഡ് താരങ്ങളായ മലൈക അറോറ, ബോബി ഡിയോൾ, കുനാൽ കപൂർ, ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പത്താൻ, കെ.എൽ.രാഹുൽ എന്നിവർ ചേർന്നതായിരുന്നു ജഡ്‌ജിംഗ് പാനൽ.
ചൈനയിലെ സാനിയയിൽ നടക്കുന്ന മിസ് വേൾഡ് 2018ൽ അനുക്രീതി ഇന്ത്യയെ പ്രതിനിധീകരിക്കും. ഡിസംബർ എട്ടിനാണ് മത്സരം.

No comments:
Post a Comment