കാസര്‍കോട്: ഭര്‍തൃമതിയെ പരിചയക്കാരനായ യുവാവിനൊപ്പം നിര്‍ത്തി അശ്ലീല വീഡിയോ പകര്‍ത്തുകയും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി.[www.malabarflash.com]
മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന മുപ്പത്തിരണ്ടുകാരിയാണ് ഭര്‍തൃസഹോദരന്‍മാര്‍ക്കെതിരെ പരാതി നല്‍കിയത്.
2018 ഫെബ്രുവരി 22ന് ഒരു സംഘം ആളുകള്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും യുവതിയെ ഭീഷണിപ്പെടുത്തി അന്യസമുദായക്കാരനായ യുവാവിനൊപ്പം വീഡിയോ പകര്‍ത്തുകയും ചെയ്തുവെന്ന പരാതിയില്‍ 4 പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. യുവതിയുടെ കൈയിലുണ്ടായിരുന്ന 5000 രൂപ സംഘം തട്ടിയെടുക്കുകയും യുവാവിനെ ക്രൂരമായിമര്‍ദ്ദിക്കുകയും ചെയ്തിരുന്നുവത്രെ.
മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തിയ അശ്ലീല രംഗം പിന്നീട് നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്തുവെങ്കിലും ഇതിന് പിന്നില്‍ ഭര്‍ത്താവിന്റെ സഹോദരന്മാരുടെ ഗൂഡാലോചനയാണെന്ന് വ്യക്തമായെന്നും തന്നെയും മക്കളെയും ഭര്‍ത്താവിനെയും വേര്‍തിരിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും യുവതി പരാതിയില്‍ പറയുന്നു.
ഭര്‍തൃസഹോദരന്‍മാരെ കൂടി പ്രതിചേര്‍ത്ത് നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലുള്ളത്. ആഭ്യന്തര വകുപ്പിനും കാസര്‍കോട് ഡി.വൈ.എസ്.പി.ക്കും പരാതിയുടെ കോപ്പികള്‍ നല്‍കിയിട്ടുണ്ട്.
No comments:
Post a Comment