ചെറുവത്തൂര്‍: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ ഭര്‍തൃമതികളെയും കാമുകന്മാരെയും കണ്ടെത്താന്‍ പഴയങ്ങാടി പോലീസ് എറണാകുളത്തെത്തി അന്വേഷണം തുടങ്ങി. ഇവര്‍ എറണാകുളത്തുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം എറണാകുളത്തെത്തിയത്. എറണാകുളം പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.[www.malabarflash.com]
അഞ്ചുമാസം മുമ്പ് പടന്നക്കാട്ട് കല്യാണം കഴിച്ച ചെറുവത്തൂര്‍ കാടങ്കോട്ടെ ശിഹാബിനും സുഹൃത്തായ കണ്ണൂര്‍ സ്വദേശിയായ മറ്റൊരു യുവാവിനോടൊപ്പമാണ് കുഞ്ഞിമംഗലത്തെ ബുഷറ (26), ഭര്‍തൃസഹോദരി പഴയങ്ങാടി മുട്ടത്തെ സുലൈമത്ത്(24) എന്നിവര്‍ ഒളിച്ചോടിയത്.
ബുഷറ നാലു മക്കളെയും സുലൈമത്ത് രണ്ടും മക്കളെയും ഭര്‍തൃവീടുകളില്‍ ആക്കിയ ശേഷമാണ് നാടുവിട്ടത്. നാടുവിട്ട ശിഹാബ് സുലൈമത്തിന്റെ മാതൃസഹോദരിയുടെ മകനാണ്.
ബുഷറ നാലു മക്കളെയും സുലൈമത്ത് രണ്ടും മക്കളെയും ഭര്‍തൃവീടുകളില്‍ ആക്കിയ ശേഷമാണ് നാടുവിട്ടത്. നാടുവിട്ട ശിഹാബ് സുലൈമത്തിന്റെ മാതൃസഹോദരിയുടെ മകനാണ്.
ശിഹാബിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഭര്‍തൃമതികളെ കാണാനില്ലെന്ന് പഴയങ്ങാടി പോലീസിലും പരാതി ലഭിച്ചത്.
രണ്ടു പരാതിയിലും കേസെടുത്ത് അന്വേഷണം നടത്തുമ്പോഴാണ് നാലുപേരും കമിതാക്കളാണെന്നും ഒളിച്ചോടിയതാണെന്നും വ്യക്തമായത്. ശിഹാബ് മുഖേനയാണ് കണ്ണൂര്‍ സ്വദേശിയായ യുവാവ് യുവതികളുമായി അടുപ്പത്തിലായത്.
No comments:
Post a Comment