Latest News

വാഹനത്തിന് അരികു നല്‍കിയില്ല; ബിജെപി എംഎല്‍എയുടെ മകനും സംഘവും ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു

ന്യൂഡല്‍ഹി: കാറിന് കടന്നുപോകാന്‍ വഴി നല്‍കിയില്ലെന്നാരോപിച്ച് ബിജെപി എംഎല്‍എയുടെ മകന്‍ കാര്‍ ഡ്രൈവറെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രാജസ്ഥാനിലെ ബന്‍സ്‌വാഡ എംഎല്‍എയായ ധന്‍സിങ് റാവത്തിന്റെ മകന്‍ രാജയാണ് ഡ്രൈവറെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയത്. ജൂണ്‍ ഒന്നിന് ബന്‍സ്‌വാഡയിലെ വിദ്യുത് കോളനിയിലാണ് സംഭവം.[www.malabarflash.com]
ഒരു മാരുതി സ്വഫ്റ്റ് കാറിനെ മറികടന്നുവന്ന മഹീന്ദ്ര സ്‌കോര്‍പിയോ വഴിമുടക്കി നില്‍ക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തന്റെ വാഹനത്തില്‍ നിന്നിറങ്ങിയ രാജ കാറിന്റെ വാതില്‍ തുറന്ന് ഡ്രൈവറെ മര്‍ദ്ദിക്കുന്നതും കാറില്‍നിന്ന് പടിച്ചിറക്കി തുടര്‍ച്ചയായി മര്‍ദ്ദിക്കുന്നുമുണ്ട്. രാജയ്‌ക്കൊപ്പമുണ്ടായിരുന്നവരും ഡ്രൈവറെ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തന്റെ വാഹനത്തിന് കടന്നുപോകുന്നതിന് വഴി നല്‍കിയില്ലെന്നാരോപിച്ചാണ് രാജ തന്റെ മുന്നില്‍ പോയ കാറിനെ പിന്തുടരുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തത്. ഡ്രൈവര്‍ക്ക് പ്രതികരിക്കാന്‍ ഇടനല്‍കാതെയായിരുന്നു രാജയും ഒപ്പമുള്ള നാലുപേരടങ്ങുന്ന സംഘവും ആക്രമണം നടത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.