Latest News

പേരുമാറ്റാനെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ശ്രമം; ഗവ. പ്രസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

തിരുവനന്തപുരം: ഗസറ്റില്‍ പരസ്യം ചെയ്ത് പേരുമാറ്റാന്‍ ഗവണ്‍മെന്റ് പ്രസിലെത്തിയ വീട്ടമ്മയെ ഫ്‌ളാറ്റില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഗവണ്‍മെന്റ് പ്രസ് ഉദ്യോഗസ്ഥന്‍ പോലീസ് പിടിയിലായി.[www.malabarflash.com] 

അസിസ്റ്റന്റ് സൂപ്രണ്ട് ജയകുമാറിനെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ മുപ്പത്തിയാറുകാരിയാണ് പരാതിക്കാരി.

പേരുമാറ്റുന്നതിനുള്ള രേഖകളില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണമെന്നും അതിനായി താന്‍ സഹായിക്കാമെന്നും ഓഫീസിലെത്തിയ യുവതിയോട് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ യുവതിയുമായി പ്ലാമൂടിന് അടുത്ത ഫ്‌ളാറ്റിലെത്തി. ഇവിടെവെച്ച് യുവതിയെ കടന്നുപിടിക്കാനും പീഡിപ്പിക്കാനും ശ്രമിച്ചതായി പോലീസ് പറഞ്ഞു. അവിടെ നിന്ന് ഓടി രക്ഷപ്പെട്ട യുവതി പിന്നീട് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പരാതി നല്‍കി.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ജയകുമാറിനെ അറസ്റ്റ് ചെയ്തു. ബലാത്സംഗ ശ്രമത്തിനുള്‍പ്പെടെയാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.