ഉദുമ: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വായനാ പരിപാടികള്‍ക്കാണ് തുടക്കം കുറിച്ചത്. വര്‍ണ്ണശബളമായ പരിപാടികളോടുകൂടി കുട്ടികള്‍ വായനാവര്‍ഷത്തെ എതിരേറ്റു. പ്രശസ്ത സാഹിത്യകാരനും നിരൂപകനും ചെറുകഥാകൃത്തുമായ പി. സുരേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.[www.maalabarflash.com]
ഉദ്ഘാടന വേളയില്‍ ഭാവന വളര്‍ത്തിയെടുക്കുന്നത് വായനയാണെന്നും സമസ്ത ജീവജാലങ്ങളേയും കണ്ടുംകേട്ടും വായിച്ചെടുക്കണമെന്നും കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.
സ്‌കൂള്‍ സി.ഇ.ഒ. സലീം പൊന്നമ്പത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഗണേഷ് കട്ടയാട്ട് സ്വാഗതം പറഞ്ഞു. ശ്രീ. എം. എസ്. ജംഷീദ് പി.ടി.എ. പ്രസിഡണ്ട്, ശ്രീമതി ഹസീന മദര്‍ പി.ടി.എ പ്രസിഡണ്ട് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. വായന വര്‍ഷത്തിന്റെ ഭാഗമായി ലോഗോയും 2018-19 വര്‍ഷത്തെ സ്‌കൂള്‍ അക്കാദമിക് കലണ്ടറും പി.സുരേന്ദ്രന്‍ പ്രകാശനം ചെയ്തു.
No comments:
Post a Comment