Latest News

നാട്ടി 2018ന് അരവത്ത് തുടക്കമായി

ഉദുമ: പുതുതലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കൃതിയും പ്രകൃതിസമ്പത്തും സംരക്ഷിക്കുന്നതിനും കര്‍ഷകര്‍ക്ക് ന്യൂതന കാര്‍ഷിക അറിവുകള്‍ പകര്‍ന്ന് നല്‍കി പുത്തനുണര്‍വ് ഉണ്ടാകുന്നതിനുമായി പള്ളിക്കര ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍, ആത്മ കാസര്‍കോട് എന്നിവ സംയുക്തമായി എം എസ് സ്വാമിനാഥന്‍ റിസേര്‍ച് ഫൌണ്ടേഷന്‍ വയനാടും, അരവത്ത് പുലരി സാംസ്‌കാരിക കേന്ദ്രവുമായി സഹകരിച്ച് നടത്തുന്ന നാട്ടി 2018ന് അരവത്ത് തുടക്കമായി.[www.malabarflash.com] 

ഇതിനോടനുബന്ധിച്ച് അരവത്ത് പൂബാണം കുഴി ക്ഷേത്ര സാരഥി ഓഡിറ്റോറിയത്തില്‍ നടന്ന കാര്‍ഷിക സെമിനാര്‍ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര ഉല്‍ഘടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ലക്ഷ്മി അദ്യക്ഷത വഹിച്ചു. 

പള്ളിക്കര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് കുമാര്‍, ഷക്കീല ബഷീര്‍, സരസ്വതി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി പത്മിനി, വൈസ് ചെയര്‍പേഴ്‌സണ്‍ റാഷിദ, അരവത്ത് പൂബാണംകുഴി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ശിവരാമന്‍, സംഘടക സമിതി കണ്‍വീനര്‍ എ കെ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. 

എം എസ് സ്വാമിനാഥന്‍ റിസേര്‍ച് ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഡോ: വി ബാലകൃഷ്ണന്‍ നിയന്ത്രിച്ച കര്‍ഷക സംവാദം കൃഷി ഓഫീസര്‍ കെ വേണുഗോപാലന്‍ ക്രോഡീകരിച്ചു. ജൈവനെല്‍ക്കൃഷിയില്‍ ന്യൂതന പ്രവണതകള്‍ വിഷയത്തില്‍ കാസര്‍കോട് കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ: എസ് ലീന, പാരാസൈറ്റ് ബ്രീഡിങ്ങ് സ്റ്റേഷനിലെ പി ഡി ദാസ് എന്നിവര്‍ ക്ലാസ്സെടുത്തു. കൃഷി അസിസ്റ്റന്റ് കെ വി മണിമോഹന്‍ സ്വാഗതവും പാടശേഖര സമിതി പ്രസിഡന്റ് എ കോരന്‍ നന്ദിയും പറഞ്ഞു. 

പള്ളിക്കര ഗ്രാമ പഞ്ചായത്ത് സി ഡി എസ്സിന്റെ നേതൃത്വത്തിലുള്ള ഭക്ഷ്യമേളയില്‍ വിവിധ പഴവര്‍ഗ്ഗങ്ങളുടെ ഭക്ഷ്യ പ്രദര്‍ശനവും വിതരണവും നടന്നു. ജൂലായ് ഒന്നിന് ഞായറഴ്ച അരവത്ത് പാടത്ത് നടക്കുന്ന നാട്ടിമഹോത്സവം കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ അദ്യക്ഷതയില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉല്‍ഘടനം ചെയും. 

പരിപാടിയുടെ ഭാഗമായുള്ള കാര്‍ഷിക കമ്പളത്തിന്റെ ഫ്‌ലാഗ് ഓഫ് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബുവും ജലവിജ്ഞാനകേന്ദ്രത്തിന്റെ ഉല്‍ഘടനം എം എസ് സ്വാമിനാഥന്‍ റിസേര്‍ച് ഫൌണ്ടേഷന്‍ സീനിയര്‍ ഡയറക്ടര്‍ ഡോ: എന്‍ അനില്‍കുമാറും നിര്‍വഹിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.