Latest News

ജില്ലാ ഹജ്ജ് പ്രായോഗിക പരിശീലന ക്യാമ്പ് 26ന് കല്ലക്കട്ട മജ്മഅ് ക്യാമ്പസിൽ

കാസര്‍കോട്: ഈ വർഷത്തെ ജില്ലാതല ഹജ്ജ് പ്രായോഗിക പരിശീലന ക്യാമ്പിന് കല്ലക്കട്ട മജ്മഅ് ക്യാമ്പസിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഈ മാസം 26ന് ചൊവ്വാഴ്ച് രാവിലെ 9.30മുതൽ നടക്കുന്ന ക്യാമ്പിൽ സർക്കാർ മുഖേനയും സ്വകാര്യ ഏജൻസികൾ മുഖേനയും ജില്ലയിൽ നിന്ന് ഈ വർഷം ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്ന 700 ലേറെ പേർ സംബന്ധിക്കും.[www.malabarflash.com]

ഹജ്ജ് പരിശീലന രംഗത്ത് നിരവധി വർഷത്തെ പാരമ്പര്യമുള്ള പ്രമുഖ പണ്ഡിതൻ കൂറ്റമ്പാറ അബ്ദു റഹ്മാൻ ദാരിമിയാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. മജ്മഅ് ചെയർമാൻ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. ജനപ്രതിനിധികളും പണ്ഡിതരും ഹജ്ജ് ട്രൈനിമാരും വിവിധ സെഷനുകളിൽ സംബന്ധിക്കും.

ത്വവാഫ്, സഅ്‌യ് തുടങ്ങിയ ഹജ്ജിന്റെ വിവിധ കർമങ്ങൾ പ്രായോഗികമായി പരിശീലിക്കുന്നതിന് സംവിധാനമേർപ്പെടുത്തും. കഅ്ബയുടെ രൂപവും മറ്റു പശ്ചാത്തല ദൃശ്യങ്ങളും ഒരുക്കി ഹജ്ജിന്റെ കർമങ്ങളൾ പ്രായോഗികമായി മനസ്സിലാക്കുന്നഅവസരമൊരുക്കും. രാവിലെ 9.30ന് ക്യാമ്പ് ആരംഭിക്കും. ഉച്ച ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കും. സ്തീകൾക്ക് വനിതാ വളണ്ടിയർമാരിടെ സേവനം ലഭ്യമാക്കും.

സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ, സയ്യിദ് യു പി എസ്, സയ്യിദ് അലവി തങ്ങൾ, എസ് എച്ച് എ തങ്ങൾ, സുലൈമാൻ കരിവെള്ളൂർ, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, കന്തൽ സൂപ്പി മദനി തുടങ്ങിയവർ വിവിധ പരിപാടികളിൽ പ്രസംഗിക്കും.

ക്യാമ്പ് രജിസ്‌ത്രേഷൻ ആരംഭിച്ചു. ഹജ്ജിന് സെലക്ഷൻ കിട്ടിയവരും വിവിധ ഏജൻസികളിൽ ഹജ്ജിന് അപേക്ഷിച്ചവരും ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് സ്വാഗത സഘം അറിയിച്ചു. വിശദ വിവരങ്ങൾക്കും രജിസ്‌ത്രേഷനും കല്ലക്കട്ട മജ്മഅ് സ്ഥാപനവുമായി ബന്ധപ്പെടണം. ഫോൺ 7025797542, 04998-243313

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.