Latest News

പാലക്കുന്നില്‍ അജ്ഞാത വാഹനം ഇടിച്ചു ട്രാഫിക് സിഗ്നൽ തൂണുകൾ നിലംപൊത്തി : വൈദ്യുതി തൂൺ വളഞ്ഞു

ഉദുമ: അജ്ഞാ വാഹനം ഇടിച്ചു പാലക്കുന്ന് ക്ഷേത്രത്തിന് മുന്നിലെ രണ്ട് ട്രാഫിക് സിഗ്നൽ പോസ്റ്റുകൾ തകർന്നു. ഇവയോട് ചേർന്നുണ്ടായിരുന്ന ഇരുമ്പിന്റെ വൈദ്യുതി തൂൺ വളയുകയും ചെയ്തു.കഴിഞ്ഞ രാത്രിയിലാണ് സംഭവം.[www.malabarflash.com] 

സോളാർ പാനൽ ഘടിപ്പിച്ചു കോൺക്രീറ്റ് ചെയ്തുറപ്പിച്ച രണ്ടു സിഗ്നൽ പോസ്റ്റുകളും ഇനി ഉപയോഗിക്കാൻ കഴിയാത്ത വിധം തകർന്നിട്ടുണ്ട്.കെ.എസ്.ടി.പി.അധികൃതർ കഴിഞ്ഞ വർഷമാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. അതെ സമയം സോളാർ പാനലുകൾക്ക് തകരാർ സംഭവിച്ചിട്ടില്ല.
നേരം പുലർന്നപ്പോൾ ഇവയെല്ലാം തകർന്നു കിടക്കുന്നതാണ് നാട്ടുകാർ കണ്ടത്. പരിസരത്ത് ഗ്ലാസു തകർന്നതിന്റെയോ, ലൈറ്റുകൾ പൊട്ടിയതിന്റെയോ അവശിഷ്ടങ്ങൾ കാണാനില്ല. ജെ.സി.ബി പോലുള്ള വാഹനമോ, വലിയ ട്രക്ക് പിറകോട്ട് എടുക്കുമ്പോഴോ മുട്ടിയതാകാമെന്ന നിഗമനത്തിലാണ് നാട്ടുകാർ.

ഈ ഭാഗത്ത് എവിടെയും സി.വി .സി .ടി .ഇല്ലാത്തതിനാൽ അപകടം വരുത്തിയ വാഹനത്തെ തിരിച്ചറിയുന്നതിനും ബുദ്ധിമുട്ടുണ്ട്. വൈദ്യുതി ബോർഡു ജീവനക്കാർ സ്ഥലത്തെത്തി പരിശോധിച്ചു. 

അപകടമുണ്ടാക്കിയ വാഹനത്തെ തിരിച്ചറിയുന്നതിന് ബേക്കൽ പോലീസിന്റെ സഹായം തേടിയതായും തിങ്കളാഴ്ച രേഖാമൂലം പരാതി നൽകുമെന്നും ഉദുമ വൈദ്യുതി സെക്ഷൻ ഓഫീസിലെ അസി: എൻജിനീയർ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.