കൊച്ചി: ദോഹയിലേക്കു മയക്കുമരുന്നു കടത്താൻ യുവാക്കളെ ഉപയോഗിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.[www.malabarflash.com]
ദോഹയിലെ ദുഹൈൽ ജയിലിൽ കഴിയുന്ന ആഷിക് ആഷ് ലി (22), കെവിൽ മാത്യു (26), ആദിത്യ മോഹനൻ (21), ശരത് ശശി (24) എന്നിവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അമ്മമാർ നൽകിയ ഹർജിയിലാണു സർക്കാർ ഇക്കാര്യം അറിയിച്ചത്.
ഹർജി പരിഗണിക്കവെ പ്രത്യേക സംഘത്തെ നിയോഗിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവും സർക്കാർ അഭിഭാഷകൻ ഹാജരാക്കി. കോഴിക്കോട് ജില്ലാ പോലീസ് മേധാവി എസ്. കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അന്വേഷണത്തിനു നിയോഗിച്ചിട്ടുള്ളത്. ഐജി പി. വിജയൻ അന്വേഷണത്തിനു നേരിട്ട് മേൽനോട്ടം വഹിക്കും.
വിദേശത്തേക്ക് ജോലി തേടിപ്പോയ മക്കളെ വിസ ശരിയാക്കി നൽകിയവർ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചതാണെന്നും ഇവരെ കെണിയിൽ പെടുത്തിയവർക്കെതിരേ പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ലെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.

എറണാകുളം, കോട്ടയം, ആലപ്പുഴ സ്വദേശികളാണു പ്രതികൾ. ഹർജി ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിച്ചേക്കും.
No comments:
Post a Comment