പാലാ: പാലാ ലിസ്യൂ കാർമലെറ്റ് കോണ്‍വെന്റിലെ സിസ്റ്റർ അമല, ചേറ്റുതോട് എസ്എച്ച് മഠാംഗമായ സിസ്റ്റർ ജോസ് മരിയ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാസര്‍കോട് മുന്നാട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കൽ സതീഷ് ബാബുവിന് (സതീഷ് നായർ-38) മറ്റൊരു കേസിൽ ആറ് വർഷത്തെ കഠിനതടവ്.[www.malabarflash.com]
ഭരണങ്ങാനം അസീസി സ്നേഹഭവനിൽ അതിക്രമിച്ചു കയറി മോഷണം നടത്തുകയും അതിക്രമം കാണിക്കുകയും ചെയ്ത കേസിലാണു പ്രതിയെ അഞ്ചുവർഷത്തെയും ആറുവർഷത്തെയും വീതം കഠിനതടവിന് പാലാ അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജി കെ. കമനീസ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി പറഞ്ഞു.
കോടതി വിധി സതീഷ്ബാബുവിനെതിരേയുള്ള കൊലപാതകക്കേസിൽ നിർണായകമായേക്കാം. ഭരണങ്ങാനത്തെ മഠത്തിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണാണ് പ്രതി ഉപയോഗിച്ചിരുന്നത്. പാലായിലെ മഠത്തിൽ നടന്ന കൊലപാതകക്കേസിന്റെ അന്വേഷണത്തിലും ഈ മൊബൈൽ ഫോണാണ് നിർണായകമായത്. പ്രതിയുടെ അമ്മയുടെ പേരിലുള്ള സിം കാർഡാണ് മോഷ്ടിച്ചെടുത്ത ഫോണിൽ ഉപയോഗിച്ചിരുന്നത്. ഇത് തെളിവുകൾ സഹിതം കോടതിയെ ബോധിപ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചു.
2015 സെപ്റ്റംബർ 16 ന് അർധരാത്രിയാണ് പാലാ കർമലീത്താ ലിസ്യൂ മഠത്തിലെ സിസ്റ്റർ അമല (69) കൊലചെയ്യപ്പെട്ടത്. കൈതൂന്പകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

ഇതിനുശേഷം കവിയൂർ, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സതീഷ് ബാബു പിന്നീട് ഉത്തരേന്ത്യയിലേക്ക് കടന്നു. തുടർന്ന് പ്രതിയെ ഹരിദ്വാറിലെ ആശ്രമത്തിൽ നിന്ന് ഉത്തരാഖണ്ഡ് പോലീസ് പിടികൂടി കേരള പോലീസിന് കൈമാറുകയായിരുന്നു.
പ്രതിക്കെതിരേ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പതോളം കേസുകളുണ്ട്. ചേറ്റുതോട്, ഭരണങ്ങാനം, കൂത്താട്ടുകുളം, വടകര, പൈക തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ മഠങ്ങൾക്കു നേരെയുള്ള ആക്രമണക്കേസുകൾ ഉൾപ്പെടെയാണിത്. ഇതിൽ തെളിവുകളുടെ അഭാവത്തിൽ 22 ഓളം കേസുകളിൽ പ്രതിയെ വെറുതെവിട്ടു. രണ്ടു കൊലപാതകക്കേസുകളിൽ ഉടൻ വിചാരണ നടക്കും.
സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ കേസിൽ സതീഷ് ബാബു പിടിയിലായതോടെയാണ് വയോധികയായ മറ്റൊരു കന്യാസ്ത്രീയുടെ ദുരൂഹമരണത്തിന്റെയും ചുരുൾ അഴിഞ്ഞത്. 2015 ഏപ്രിൽ 17 ന് ചേറ്റുതോട് മഠത്തിലെ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട സിസ്റ്റർ ജോസ് മരിയ(81)യുടെ മരണവും കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പ്രായമായ കന്യാസ്ത്രീ തെന്നിവീണുണ്ടായ മരണമെന്ന് കരുതി മഠം അധികാരികൾ മറ്റു പരാതികളൊന്നും നൽകിയിരുന്നില്ല.
സിസ്റ്റർ ജോസ് മരിയായുടെ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഭൗതികദേഹം പുറത്തെടുത്ത് റീ-പോസ്റ്റുമോർട്ടം നടത്തിയിരുന്നു. ഈ കേസിലെ പ്രതിയായ സതീഷ് ബാബുവിന്റെ വിചാരണയും ഉടൻ തന്നെ പാലാ കോടതിയിൽ നടക്കും. സിസ്റ്റർ അമലയുടെ കൊലപാതകക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി അഡ്വ.ജോർജ് ബോബനെ നിയമിച്ചിട്ടുണ്ട്.

No comments:
Post a Comment