ചാവക്കാട്: യെമൻ-യുഎഇ കടൽ അതിർത്തിയിൽ യമനിലെ ഹുതി വിമതർ നടത്തിയ മിസൈലാക്രണത്തിൽ ചാവക്കാട് സ്വദേശി കൊല്ലപ്പെട്ടു. ചാവക്കാട് തിരുവത്ര കിരാമൻകുന്ന് പരേതനായ പുളിക്കൽ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ കമറുദ്ദീൻ(54) മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.[www.malabarflash.com]
ബുധനാഴ്ച രാവിലെയാണ് കപ്പലിനു നേരെ മിസൈൽ ആക്രമണം ഉണ്ടായത്. കപ്പലിന്റെ മുകൾതട്ടിൽ നിൽക്കുകയായിരുന്നവരാണ് കൊല്ലപ്പെട്ടത്. കപ്പലിന്റെ താഴെത്തട്ടിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനു മുമ്പുതന്നെ മിസൈൽ പതിച്ചെന്നാണ് പ്രതിരോധ സേനയിലെ തന്നെ മലയാളിയായ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അബുദാബിയിൽ യുഎഇ പ്രതിരോധസേനാ വിഭാഗത്തിലെ ജീവനക്കാരനാണ് കമറുദ്ദീൻ.
അബുദാബിയിൽനിന്ന് ഒരാഴ്ചമുമ്പു പ്രതിരോധ സേനയോടൊപ്പം കപ്പലിൽ യെമൻ-യുഎഇ കടൽ അതിർത്തിയിൽ എത്തിയതായിരുന്നു കമറുദ്ദീനെന്ന് ബന്ധുക്കൾ പറഞ്ഞു. യുഎഇക്കെതിരേ ഹൂതി വിമതർ നടത്തുന്ന മിസൈലാക്രമണങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായാണ് യുഎഇ പ്രതിരോധ സേന ഇവിടെയെത്തിയത്. മിസൈലാക്രണത്തിൽ സേനയിലെ നാല് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് അറിയുന്നത്.
ബുധനാഴ്ച രാവിലെയാണ് കപ്പലിനു നേരെ മിസൈൽ ആക്രമണം ഉണ്ടായത്. കപ്പലിന്റെ മുകൾതട്ടിൽ നിൽക്കുകയായിരുന്നവരാണ് കൊല്ലപ്പെട്ടത്. കപ്പലിന്റെ താഴെത്തട്ടിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനു മുമ്പുതന്നെ മിസൈൽ പതിച്ചെന്നാണ് പ്രതിരോധ സേനയിലെ തന്നെ മലയാളിയായ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ ഉദ്യോഗസ്ഥൻ അബുദാബിയിൽ ജോലിചെയ്യുന്ന തിരുവത്ര അയ്യത്തയിൽ സെയ്ഫുദ്ദീനോട് വിവരം പറയുകയും അദ്ദേഹം നാട്ടിലേക്ക് വിവരം അറിയിക്കുകയുമായിരുന്നു. എന്നാൽ മൃതദേഹം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നതിനെ പറ്റിയുള്ള വിവരം ബന്ധുക്കൾക്കു ലഭിച്ചിട്ടില്ല.
ജുമൈല(സീനത്ത്)യാണ് കമറുദ്ദീന്റെ ഭാര്യ. മക്കൾ :സുമയ്യ, അമീന. മരുമകൻ: ഷംസീർ (അബുദാബി).
ജുമൈല(സീനത്ത്)യാണ് കമറുദ്ദീന്റെ ഭാര്യ. മക്കൾ :സുമയ്യ, അമീന. മരുമകൻ: ഷംസീർ (അബുദാബി).
No comments:
Post a Comment