Latest News

ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിപ്പരിക്കേല്‍പിച്ച ഗൃഹനാഥൻ തൂങ്ങി മരിച്ചു

കൊച്ചി: ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. ആ​ക്രമണത്തിൽ നിന്ന്​ മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മാതാവിനും വെട്ടേറ്റു. [www.malabarflash.com]

പെരുമ്പാവൂര്‍ ഓടക്കാലി പുന്നയം ശ്രീകൃഷ്​ണ ഭവനിൽ മനോജ്​ (46) ആണ്​ തൂങ്ങി മരിച്ചത്. ഭാര്യ തൃക്കാരിയൂർ ആയക്കാട്ട്​ മുല്ലാട്ട്​ വീട്ടിൽ സന്​ധ്യക്കാണ്​ (32) ഗുരുതരമായി പരിക്കേറ്റത്. സന്​ധ്യയും, കഴുത്തിന്​ പിന്നിലും ചെവിയിലും വെട്ടേറ്റ മാതാവ്​ ശാരദയും ഇടപ്പള്ളി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. അമൃത ആശുപത്രിയിൽ നഴ്​സാണ്​ സന്​ധ്യ.

ചൊവ്വാഴ്​ച രാവിലെ 7.45 ഒാടെ ഇവർ താമസിക്കുന്ന ചേരാനെല്ലൂര്‍ കുന്നുംപുറം എസ്​.ബി.​എ ജംഗ്ഷന് സമീപത്തെ ക്വാർട്ടേഴ്​സിലാണ്​ സംഭവം. 13 വർഷം മുമ്പ്​ വിവാഹിതരായ മനോ ജും സന്​ധ്യയും കുടുംബ പ്രശ്​നങ്ങൾ മൂലം രണ്ടു വർഷമായി പൂർണമായും അകന്നുകഴിയുകയാണ്​. വിവാഹ മോചനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ്​ സംഭവം. ചൊവ്വാഴ്​ച രാവിലെ കുട്ടിയെ സ്​കൂളിൽ കൊണ്ടു വിട്ട്​ മടങ്ങിവരുന്നതിനിടെ മനോജ്​ ക്വാർട്ടേഴ്​സ്​ പരിസരത്ത പതുങ്ങിയിരുന്ന്​ സന്​ധ്യയെ ആക്രമിക്കുകയായിരുന്നു.

വെട്ടേറ്റ്​ സന്​ധയുടെ ഒരു കൈ അറ്റുതൂങ്ങി. മുഖത്തും ഗുരുതരമായി പരിക്കുണ്ട്​. വെട്ടേറ്റ സന്​ധ്യ പുറത്തേക്ക്​ ഒാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റോഡിൽ കുഴഞ്ഞു വിണു. ഇതി​​ന്റെ  ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി വിൽ പതിഞ്ഞിട്ടുണ്ട്​. കൃത്യം നടത്തിയ ശേഷം വീട്ടിലേക്ക്​ ഒാടിക്കയറി കുളിമുറിയുടെ വാതിലടച്ച്​ മനോജ്​ അതിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ചേരാനല്ലൂർ പോലീ സ്​ എത്തി​ കതകു പൊളിച്ച്​ അകത്തു കടന്നപ്പോൾ മരിച്ചരിന്നു.

മേൽനടപടികൾക്ക്​ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്​റ്റ്​ മോർട്ടം നടത്തി ബന്ധു ക്കൾക്ക്​ വിട്ടുകൊടുത്തു. വൈകു ന്നേരം 6 മണിയോടെ പെരുമ്പാവൂരിലെ വീട്ടിൽ സംസ്​കാരം നടത്തി. 

ഇലക്​ട്രീഷ്യനാണ്​ മനോജ്​. ഏകമകൻ മിഥുൻ രണ്ടാം ക്ലാസ്​ വിദ്യാർഥിയാണ്​. 
ചികിൽസയിൽ കഴിയുന്ന സന്​ധ്യയുടെ നില ഗുരുതരമായി തുടരുകയാണെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. 11 മണിക്കൂർ എടുത്താണ്​ ശസ്​ത്രക്രിയകൾ പൂർത്തിയാക്കിയത്‌ .

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.