ന്യൂഡൽഹി: ലോകാത്ഭുതങ്ങളിൽ ഒന്നായ ആഗ്രയിലെ താജ്മഹലിന്റെ കവാടം തകർക്കാൻ സംഘ്പരിവാർ ശ്രമം. പടിഞ്ഞാറ് ഭാഗത്തെ കവാടം തകർക്കാനാണ് വി.എച്ച്.പിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചത്.[www.malabarflash.com]
ബസായ് ഘട്ടിലുള്ള സിദ്ധേശ്വർ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലിന്റെ പടിഞ്ഞാറേ കവാടം നിൽക്കുന്നതെന്നും ഇത് ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നുണ്ടെന്നും ആരോപിച്ചാണ് പൊളിക്കാൻ ശ്രമിച്ചത്. ചുറ്റികകളും കമ്പിപ്പാരകളുമായി 30ഒാളം പേരായിരുന്നു അക്രമ സംഘത്തിലുണ്ടായിരുന്നത്.
താജ്മഹലിനെക്കാൾ മുമ്പു തന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ കവാടം പൊളിച്ചു മാറ്റാൻ തയാറായിരുന്നില്ല. ഇക്കാരണത്താലാണ് തങ്ങൾ പൊളിച്ചു മാറ്റുന്നതെന്നും വി.എച്ച്.പി നേതാവ് രവി ദുബേ പറഞ്ഞു.
ആർക്കിയോളിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ പരാതിയിൽ പോലീസ് കേസെടുത്തു. അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

No comments:
Post a Comment